ഐഫോണ്‍ 18 പ്രോ സെപ്റ്റംബറിൽ എത്തും? പുത്തൻ ഫോണിൽ അവതരിപ്പിക്കുക വെടിക്കെട്ട് നിറം; ഇന്ത്യയിലെ വില എന്നിവ അ‍റിയാം…

Wait 5 sec.

ഐഫോണ്‍ പ്രേമികള്‍ എപ്പോ‍ഴും ഉറ്റുനോക്കുന്നതാണ് ഓരോ വർഷവും ആപ്പിള്‍ കമ്പനി തങ്ങളുടെ ഫോണിൽ കൊണ്ടു വരുന്ന മാറ്റങ്ങള്‍. ഓരോ വർഷവും എന്ത് പുത്തൻ ഫീച്ചറാണ് കൊണ്ടുവരുന്നതെന്ന് ഐഫോണ്‍ പ്രേമികള്‍ കാത്തിരിക്കുന്നു. എന്നിട്ട് അത് വേഗം കൈക്കലാക്കാൻ അവർ ശ്രമിക്കുന്നു. ഐഫോണിൻ്റെ ഈ വർഷത്തെ സീരീസായ ഐഫോണ്‍ 18 പ്രോ സെപ്റ്റംബറോടുകൂടി എത്തുമെന്നാണ് കരുതപ്പെടുന്നത്. ഫോണ്‍ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ 18 പ്രോയുടെ ഡിസൈൻ, ക്യാമറ, എന്നീ ഫീച്ചറുകളെക്കുറിച്ച് ഇൻ്റർനെറ്റുകളിൽ പ്രചരിക്കുന്നുണ്ട്. പല അഭ്യൂഹങ്ങളും ഫോണ്‍ പുറത്തിറങ്ങുന്നതിന് മുൻപ് പ്രചരിക്കുന്നുണ്ട്.ALSO READ: ഉയർന്ന ബാറ്ററി ലൈഫുള്ള ബജറ്റ് ഫോണുമായി വിവോ; വിലയും പേരും അറിയാമോ?ആപ്പിള്‍ 18 പ്രോ ഡിസൈൻ, ക്യാമറയും പ്രത്യേകതകളും120 ഹെർട്ട്സ് റിഫ്രഷ് റേറ്റോടു കൂടി 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ആപ്പിള്‍ ഐഫോണ്‍ 18 പ്രോയിൽ പ്രതീക്ഷിക്കുന്നത്. 2 എൻഎം പ്രോസസ്സിലൂടെ നിർമിച്ച ആപ്പിള്‍ എ20 പ്രോ ചിപ്പ്സെറ്റിൻ്റെ പിന്തുണ ഫോണിനുണ്ടാകും. മാഗ്സെഫ് വയർലെസ് ചാർജിങ്ങ് സ്പോട്ടിനോടൊപ്പം 5100 എംഎഎച്ച് ബാറ്ററിയുമുണ്ട്. പുത്തൻ 18 പ്രോ ഡാർക്ക് ചെറി ക‍ളറിൽ എത്തുമെന്നാണ് കരുതുന്നത്. 17 പ്രോയുടെ കോസ്മിക് ഓറഞ്ച് നിറം എല്ലാ ഐഫോണ്‍ പ്രേമികളും ഏറ്റെടുത്തിരുന്നു. 48 എം പി പ്രൈമറി സെൻസറും 48 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടർ, 48 എം പി ടെലിഫോട്ടോ ഷൂട്ടർ എന്നിവയാണ് ക്യാമറയുടെ പ്രത്യേകതകള്‍. 18 എം പിയുടെ ഫ്രണ്ട് ക്യാമറയാണുണ്ടാകുക.ഐഫോണ്‍ 18 പ്രോയുടെ വിലസെപ്റ്റംബർ 7നും സെപ്റ്റംബർ 15നുമിടയിൽ ഐഫോണ്‍ 18 പ്രോ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. 12 ജി ബിയും 256 ജി ബി ഇൻ്റേണൽ സ്റ്റോറേജുമുള്ള ഐഫോണ്‍ 18 പ്രോയുടെ ഇന്ത്യയിലെ വില 1,38,900 രൂപയായിരിക്കുമെന്നാണ് നിഗമനം.The post ഐഫോണ്‍ 18 പ്രോ സെപ്റ്റംബറിൽ എത്തും? പുത്തൻ ഫോണിൽ അവതരിപ്പിക്കുക വെടിക്കെട്ട് നിറം; ഇന്ത്യയിലെ വില എന്നിവ അ‍റിയാം… appeared first on Kairali News | Kairali News Live.