പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ – യുഎസ് രണ്ടാം ഘട്ട സമാധാന ചർച്ച നാളെ?

Wait 5 sec.

യു എസ് – ഇറാൻ തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകള്‍ നാളെ നടക്കുമെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാനിലെ ഇസ്ലാമാബാദിലായിരിക്കും ചർച്ച നടക്കുക. ‘എൻ്റെ പ്രതിനിധി സംഘം വൈകുന്നേരത്തോടെ സമാധാന ചർച്ചകള്‍ക്കായി ഇസ്ലാമാബാദിൽ എത്തിച്ചേരും’. ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.തങ്ങള്‍ വളരെ നല്ലൊരു ഡീലാണ് മുന്നോട്ടു വെക്കുന്നതെന്നും നല്ല പെരുമാറ്റം ഇനിയുണ്ടാകില്ലെന്നും അദ്ദേഹം ചർച്ചകള്‍ക്ക് മുന്നോടിയായി പറഞ്ഞു. ഹോർമൂസ് കടലിടുക്കിൽ കപ്പലുകള്‍ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: അന്ന് ആദ്യ നമ്പ‌ർ ബോട്ടിൽ കയറിയതിനൊരു കാരണമുണ്ട്; ടൈറ്റാനികിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരിയുടെ ലൈഫ് ജാക്കറ്റ് വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക്‘അമേരിക്ക നേരത്തെ തന്നെ അടച്ചിട്ടുള്ള ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടയ്ക്കുമെന്ന് പറയുന്നു. ഇറാൻ അറിയാതെ തന്നെ അമേരിക്കയെ സഹായിക്കുകയാണ്. 500 മില്ല്യണാണ് അവർക്ക് ഒരു ദിവസം നഷ്ടമാകുന്നത്’. ട്രംപ് അവകാശപ്പെട്ടു.The post പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ – യുഎസ് രണ്ടാം ഘട്ട സമാധാന ചർച്ച നാളെ? appeared first on Kairali News | Kairali News Live.