അബുദാബി ശക്തി പുരസ്കാരം 2026: കൃതികൾ ക്ഷണിച്ചു

Wait 5 sec.

2026 ലെ അബുദാബി ശക്തി അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു. 2023 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാർഡുകൾക്കായി പരിഗണിക്കുന്നത്. വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം (ചരിത്രം, വിദ്യഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി തുടങ്ങിയവ) എന്നീ സാഹിത്യ വിഭാഗത്തിൽ പെടുന്ന കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ നൽകുന്നത്.സാഹിത്യ നിരൂപണ കൃതിക്ക് അബുദാബി ശക്തി തായാട്ട് അവാർഡും ഇതര സാഹിത്യ കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) അബുദാബി ശക്തി എരുമേലി പരമേശ്വരൻ പിള്ള അവാർഡും നൽകുന്നു. 25,000 രൂപ വീതമാണ് ഓരോ അവാർഡിന്റെയും തുക. അതോടൊപ്പം പ്രശസ്തിപത്രവും ശില്പവും നൽകുമെന്നു ശക്തി ഭാരവാഹികൾ അറിയിച്ചു.ALSO READ: പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന മാറ്റം; പുതിയ മാറ്റത്തിന് അംഗീകാരം നൽകി യുഎഇ2021 മുതൽ 2025 വരെ ഈ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ അവാർഡിന് പരിഗണിക്കുന്നതല്ല. അവാർഡുകൾക്ക് പരിഗണിക്കുന്നതിനായി കൃതികളുടെ മൂന്നു കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജംഗ്‌ഷൻ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ മെയ് 15 നകം കിട്ടത്തക്കവിധം അയക്കേണ്ടതാണ്.The post അബുദാബി ശക്തി പുരസ്കാരം 2026: കൃതികൾ ക്ഷണിച്ചു appeared first on Kairali News | Kairali News Live.