പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ പരിഗണിച്ച് പ്രവാസികൾക്ക് ചിലവ് കുറഞ്ഞ യാത്ര സൗകര്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര കേരള സർക്കാരുകൾ മുൻകൈ എടുക്കണമെന്ന് കുവൈറ്റിലെ ലോക കേരള സഭ ആവശ്യപ്പെട്ടു. യുദ്ധ സാഹചര്യം രൂപപ്പെട്ട സമയത്ത് കുവൈറ്റിൽ അകപ്പെട്ട, യാത്രക്കാരുടെ പ്രയാസം പരിഹരിക്കാൻ ഇന്ത്യൻ എംബസ്സിയുടെയും നോർക്കയുടെയും സഹായത്തോടെ സംഘടനയ്ക്ക് ഇടപെടൽ നടത്താൻ കഴിഞ്ഞതായും സംഘടന വിലയിരുത്തി.ഈ വിഷയത്തിൽ എംബസി നടത്തിയ ഇടപെടലിനെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. ഹജ്ജിന്റെ പശ്ചാത്തലത്തിൽ സൗദി വഴിയുള്ള എക്സിറ്റ് പെർമിറ്റ് നൽകുന്നത് നിർത്തിവെച്ചത് നിലവിൽ കുവൈറ്റിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നതാണ്. ഇത് പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി കൈക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. കീം പരീക്ഷക്ക് കുവൈറ്റിൽ സെന്റർ ഒരുക്കാൻ, ഇന്ത്യൻ എംബസി സഹായത്തോടെ സംഘടനയുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലും ഫലം കണ്ടതായും യോഗം വിലയിരുത്തി. പ്രയാസകരമായ ഈ സാഹചര്യത്തിൽ, മറ്റു വിവിധ വിഷയങ്ങളിൽ, മുഖ്യമന്ത്രി, എംപിമാർ എന്നിവരുടെയും ഇടപെടൽ സാധ്യമാക്കാൻ കഴിഞ്ഞതായും യോഗം അഭിപ്രായപ്പെട്ടു. വിവിധ സാന്ത്വന പ്രവർത്തനങ്ങൾ നടത്താൻ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ സാധിച്ചതായും തുടർ സാഹചര്യങ്ങൾക്കനുസരിച്ച് പദ്ധതികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.സംഘർഷങ്ങളുടെ പ്ശ്ചാത്തലത്തിൽ കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആക്രമണത്തെയും യോഗം അപലപിച്ചു. കുവൈറ്റിനെ പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിക്കുന്ന ഭടന്മാർക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിരോധശേഷിയുടെ പ്രതീകമായ അൽ അർഫാജ് പുഷ്പം ധരിച്ചാണ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത്. ലോക കേരള അംഗങ്ങളായ ജെ.സജി, കെ.പി. സുരേഷ്, ബാബു ഫ്രാൻസിസ്, ടി.വി.ഹിക്മത്ത്, സത്താർകുന്നിൽ, മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപറമ്പിൽ, ഷാജി മഠത്തിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തുThe post പ്രവാസികൾക്ക് ചിലവ് കുറഞ്ഞ യാത്ര സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് ലോക കേരള സഭ appeared first on Kairali News | Kairali News Live.