കലൂര്‍ മെട്രോ സ്റ്റേഷന്‍ പാര്‍ക്കിങ് മേഖലയില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ ഇ-ഓട്ടോറിക്ഷകള്‍ കൊച്ചി മെട്രോയുടേത് അല്ല; നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി

Wait 5 sec.

കൊച്ചി | കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കലൂര്‍ മെട്രോ സ്റ്റേഷന്‍ പാര്‍ക്കിങ് മേഖലയില്‍ ഏറെ നാളായി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയ ഇ-ഓട്ടോറിക്ഷകള്‍ കൊച്ചി മെട്രോയുടേത് അല്ലെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു. എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റേതാണ് ഇവിടെ നിര്‍ത്തിയിട്ട മുപ്പതോളെ ഇ-ഓട്ടോറിക്ഷകള്‍ എന്നു വ്യക്തമായിട്ടുണ്ട്. ഈ വാഹനങ്ങള്‍ ഏപ്രില്‍ 30നകം പൂര്‍ണമായി നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അനധികൃതമായി നിര്‍ത്തിയിട്ട ഇ-ഓട്ടോറിക്ഷകള്‍ കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ളതാണെന്നു സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ അടിയന്തിരമായി ഇതു നീക്കം ചെയ്യാന്‍ കെ എം ആര്‍ എല്‍ ആവശ്യപ്പെട്ടു. ഇവ കൊച്ചി മെട്രോയുടേതല്ലെന്നും മെട്രോ സ്റ്റേഷന്‍ പരിസരങ്ങളില്‍ സുരക്ഷ നിലനിര്‍ത്താന്‍ എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു.അനധികൃതമായി പാര്‍ക്ക് ചെയ്തിട്ടുള്ള പ്രവര്‍ത്തനരഹിത ഇ-ഓട്ടോറിക്ഷകള്‍ നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. നിര്‍ദേശം പാലിക്കാത്ത പക്ഷം മേയ് ഒന്നുമുതല്‍ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.