ഇടുക്കി | വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.ഇടുക്കി നാരകകാനത്തുണ്ടായ അപകടത്തില്‍ കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂര്‍ കാക്കാനിക്കല്‍ സാറാമ്മ (65) ചെമ്മഞ്ചിയില്‍ നിക്കു എന്ന ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്.നാരകക്കാനം സെന്‍തോമസ് മൗണ്ടില്‍ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പാണ് വൈകുന്നേരം ആറരയോടെ 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഡബിള്‍ കട്ടിങ്ങില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയ ആളുകള്‍ വിവാഹശേഷം സമീപത്തെ വിനോദസഞ്ചാരകേന്ദ്രമായ സെന്റ് തോമസ് മൗണ്ടില്‍ സന്ദര്‍ശിച്ച് തിരികെ ഇറങ്ങി വരുന്ന വഴിക്ക് നിയന്ത്രണം വിട്ടാണ് ജീപ്പ് മറിഞ്ഞത്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്.പ്രദേശവാസികളുടെ നേതൃത്വത്തില്‍ സ്വകാര്യ വാഹനങ്ങളിലും മറ്റും പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡബിള്‍ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എല്‍ദോസ്, ജൂലിയറ്റ്, സാജന്‍, ജ്യോതിഷ്, ജോമല്‍, നിഹാര, ചിന്നു, എല്‍ദോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിചയ കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.