അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Wait 5 sec.

വാഷിങ്ങ്ടണ്‍ | അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്ന് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിക്ക് നേരെ പോലീസ് വെടിയുതിര്‍ത്തുകയും ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു.ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയുണ്ടായ വെടിവെപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. അടുത്തടുത്തുള്ള മൂന്ന് വീടുകളിലാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. അക്രമിക്ക് കുട്ടികളില്‍ ചിലരുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.