കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പരവൂർ സ്വദേശികളായ ചാൾസ്, സാൻജോ എന്നിവരാണ് മരിച്ചത്. കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിൽ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.to be updated ..The post കൊല്ലം കൊട്ടിയത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു appeared first on Kairali News | Kairali News Live.