ബേബി ഫുഡ് നിർമിക്കുന്ന ജർമ്മനിയിലെ പ്രമുഖ ബ്രാൻ്റായ ഹിപ്പ് ബേബി ഫുഡ് ജാറിൽ എലി വിഷം കണ്ടെത്തിയതായി ഓസ്ട്രിയ പൊലീസ്. ക‍ഴിഞ്ഞ ദിവസമാണ് ബേബി ഫുഡിൽ എലി വിഷം കണ്ടെത്തിയത്. പിന്നാലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഉത്പന്നം തിരിച്ചു വിളിച്ചു. 190 ഗ്രാമിൻ്റെ ‘ക്യാരറ്റ്സ് ആൻ്റ് പൊട്ടറ്റോസ്’ ബേബി ഫുഡിൽ നിന്നെടുത്ത സാമ്പിളിലാണ് എലി വിഷം കണ്ടെത്തിയതെന്ന് ഓസ്ട്രിയ പൊലീസ് പറഞ്ഞു.സീൽ ചെയ്ത് വരുന്ന ഉത്പന്നമായതിനാൽ എലി വിഷം അകത്ത് കയറാൻ സാധ്യതകള്‍ കുറവാണെന്ന് ഹിപ്പ് കമ്പനി അറിയിച്ചു. ബാധിക്കപ്പെട്ട ജാറുകളുടെ അടിയിൽ ചുവന്ന വൃത്താകൃതിയിലുള്ള സ്റ്റിക്കർ പതിപ്പിച്ചുണ്ടെന്നും സുരക്ഷ സീൽ പൊട്ടിയിട്ടുള്ളതാണെന്നും അസാധാരണമായ ഗന്ധമുള്ളതിലാണ് വിഷവസ്തുവുള്ളതെന്ന് പൊലീസ് പ്രസ്താവനയിലൂടെ പറഞ്ഞു.ALSO READ: പ്രവാസികൾക്ക് ചിലവ് കുറഞ്ഞ യാത്ര സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാരുകൾ ഇടപെടണമെന്ന് ലോക കേരള സഭഇതുപോലെയുള്ള ജാറുകള്‍ പിടിച്ചെടുത്ത് ലാബ് ടെസ്റ്റ് ചെയ്തുവെന്നും വിഷവസ്തുവുണ്ടെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ജാഗ്രത മുൻനിർത്തി ജാറുകള്‍ ഉടൻ തന്നെ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് ഹിപ്പ് ബേബി ഫുഡ്സ് കമ്പനി റോയിട്ടേ‍ഴ്സിലൂടെ ആവശ്യപ്പെട്ടു.The post ബേബി ഫുഡിൽ ദുർഗന്ധം; ഒടുവിൽ ലാബ് ടെസ്റ്റിനയച്ചു, ഓസ്ട്രിയയിൽ ‘ഹിപ്പ് ബേബി ഫുഡിൽ’ എലിവിഷമെന്ന് പൊലീസ് appeared first on Kairali News | Kairali News Live.