ഐപിഎല്ലിൽ റൺപെരുമഴ… ലഖ്നൗവിനെ 54 റൺസിന് തോല്പിച്ച് പഞ്ചാബ് കിങ്‌സ്

Wait 5 sec.

ഐപിഎല്ലിൽ ജൈത്രയാത്ര തുടർന്ന് ശ്രെയസ് അയ്യരും പഞ്ചാബ് കിങ്‌സും. ഇന്ന് നടന്ന മത്സരത്തിൽ ലഖ്നൗവിനെയാണ് ടീം 54 റൺസിന് തകർത്തത്. ഹാരാജ യാദവേന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 37 പന്തിൽ 93 റൺസെടുത്ത പ്രിയാൻഷ് ആര്യയുടെയും 46 പന്തിൽ 87 റൺസെടുത്ത കൂപ്പർ കൊണോളിയുടെയും മികവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എടുത്തു. ലഖ്നൗവിനായി പ്രിൻസ് യാദവും മനിമാരൻ സിദ്ധാർത്തും രണ്ട് വിക്കറ്റുകൾ വീതം നേടി.Also Read: രേവന്ത് റെഡ്‌ഡിക്കുള്ള ഐപിഎൽ ടിക്കറ്റുകൾ… എങ്ങനെ നടിയുടെ കൈയിൽ എത്തി? തെലങ്കാനയിൽ വലിയ വിവാദംവമ്പൻ ലക്‌ഷ്യം തേടിയിറങ്ങിയ ലക്‌നൗ മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും ലക്ഷ്യത്തിൽ എത്തിയില്ല. മിച്ചൽ മാർഷ് (40), അയുഷ് ബദോണി (35), നായകൻ റിഷഭ് പന്ത് (43), ഐഡൻ മാർക്രം (42) എന്നിവരുടെ ബാറ്റിങ്ങിൻെറ പിൻബലത്തിൽ അവർ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുത്തു. പഞ്ചാബിനായി മാർക്കോ യാൻസൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.The post ഐപിഎല്ലിൽ റൺപെരുമഴ… ലഖ്നൗവിനെ 54 റൺസിന് തോല്പിച്ച് പഞ്ചാബ് കിങ്‌സ് appeared first on Kairali News | Kairali News Live.