‘ആ ബ്രേക്കപ്പിന് ശേഷം ഉറങ്ങാൻ കഴിഞ്ഞില്ല, ആരോ​ഗ്യത്തെയും അത് ബാധിച്ചു’: തുറന്നുപറഞ്ഞ് കൽക്കി കൊച്ച്ലിൻ

Wait 5 sec.

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി കൽക്കി കൊച്ച്ലിൻ. മുൻ പങ്കാളിയുമായുള്ള വേർപിരിയൽ മാസങ്ങളോളം ഉറക്കമില്ലായ്മയിലേക്ക് തന്നെ കൊണ്ടെത്തിച്ചു എന്നാണ് താരം പറഞ്ഞത്. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.ആ വേർപിരിയിൽ സൃഷ്ടിച്ച വൈകാരിക ക്ലേശങ്ങൾ തന്റെ ശാരീരിക ആരോഗ്യത്തെ ബാധിച്ചുവെന്ന് പറഞ്ഞ താരം മനസും ശരീരവും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കിത്തരാനും ആ സംഭവത്തിനായെന്നും പറഞ്ഞു. ‘ബ്രേക്കപ്പ് മൂലം എനിക്ക് മാസങ്ങളോളം ഉറക്കമില്ലായ്മ അനുഭവപ്പെട്ടു, ഇതെല്ലാം എത്രത്തോളം നമ്മുടെ മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ശരിക്കും മനസ്സിലായി,” കൽക്കി വ്യക്തമാക്കി.“എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല, പുലർച്ചെ 2 മണിക്കും 3 മണിക്കുമെല്ലാം ഞാൻ ഉണർന്നിരുന്ന് ഗിറ്റാർ വായിക്കുകയോ എന്നെത്തന്നെ തിരക്കിലാക്കാൻ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യുമായിരുന്നു, ഉറങ്ങാൻ ഒരു വഴിയുമില്ലായിരുന്നു,” കൽക്കി കൂട്ടിച്ചേർത്തു. നീണ്ട ഉറക്കക്കുറവ് ‌കൽക്കിയുടെ പ്രൊഫഷണൽ ജീവിതത്തെയും ബാധിച്ചിരുന്നു.ALSO READ: ഇത് സൈജു കുറുപ്പിന്റെയും ടീമിന്റെയും തകർപ്പൻ ആട്ടം! ബോക്സോഫീസ് തകർത്ത് ‘മോഹിനിയാട്ടം’, ഇതുവരെ നേടിയത്…ജോലി ചെയ്യേണ്ടി വന്ന ദിവസങ്ങളിൽ, താൻ സ്വപ്നത്തിലാണോ അതോ ഉണർന്നിരിക്കുകയാണോ എന്നൊന്നും മനസിലായില്ലെന്നും ആകെമൊത്തം ആശയക്കുഴപ്പത്തിലായിരുന്നു എന്നും കൽക്കി പറഞ്ഞു. അതേസമയം ഏത് ബന്ധത്തെക്കുറിച്ചാണ് പരാമർശിക്കുന്നതെന്ന് കൽക്കി വ്യക്തമാക്കിയില്ല. ബാല്യകാലത്ത് തന്നെ കണ്ട മാതാപിതാക്കളുടെ വേർപിരിയലടക്കമുള്ള അനുഭവങ്ങളാണ് ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയതെന്ന് കൽക്കി മുമ്പ് പറഞ്ഞിട്ടുണ്ട്.The post ‘ആ ബ്രേക്കപ്പിന് ശേഷം ഉറങ്ങാൻ കഴിഞ്ഞില്ല, ആരോ​ഗ്യത്തെയും അത് ബാധിച്ചു’: തുറന്നുപറഞ്ഞ് കൽക്കി കൊച്ച്ലിൻ appeared first on Kairali News | Kairali News Live.