നെട്ടയത്തെ ബിജെപി സംഘർഷത്തിൽ കേസെടുത്ത് പൊലീസ് വട്ടിയൂർക്കാവ് പൊലീസ് ആണ് കേസെടുത്തത്. ആക്രമണത്തിൽ പൊലീസുകാർക്ക് ഉൾപ്പെടെ പരുക്കേറ്റിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്.തിരുവനന്തപുരം നെട്ടയം മലമുകളിലാണ് ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഏറ്റമുമുട്ടിയത്. ഉച്ചയോടെ ആരംഭിച്ച തർക്കം പരിഹരിക്കപ്പെടാതെ നീണ്ടുപോവുകയും രാത്രിയോടെ അത് കൂടുതൽ രൂക്ഷമാവുകയുമായിരുന്നു. ഈ സംഘർഷത്തിനിടയിൽ ഉണ്ടായ കല്ലേറിലാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് മർദനമേൽക്കുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തത്.ALSO READ; ബിജെപി പ്രവർത്തകരും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടി, പൊലീസിന് നേരെയും മർദനം; തിരുവനന്തപുരം നെട്ടയത്ത് സംഘർഷംനിലവിൽ നെട്ടയത്തെ സാഹചര്യം സംഘർഷഭരിതമായി തുടരുന്നതിനാൽ, ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസുകാർക്ക് പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തി. ഇതേ തുടർന്ന് പ്രവർത്തകർ ചിതറിയോടി. പിന്നാലെയാണ് സംഘർഷാവസ്ഥക്ക് ചെറിയ തോതിൽ അയവുണ്ടായത്.The post നെട്ടയത്തെ ബിജെപി സംഘർഷം; കേസെടുത്ത് പൊലീസ്, ബിജെപി കൗൺസിലർമാരെ ഉൾപ്പെടെ പ്രതിചേർത്താണ് കേസ് appeared first on Kairali News | Kairali News Live.