വടകര ചാനിയംകടവിൽ ലീഗ് ആക്രമണം; സിപിഐഎം പ്രവർത്തകന് പരുക്ക്

Wait 5 sec.

വടകര ചാനിയംകടവിൽ ലീഗ് അക്രമണത്തിൻ സിപിഐഎം പ്രവർത്തകന് പരുക്ക്. കൊടക്കാട്ട് ശ്രീജിത്തിനാണ് പരുക്കേറ്റത്. ശ്രീജിത്തിന്റെതലയ്ക്കും കാലിനുമാണ് പരുക്കേറ്റത്. ശ്രീജിത്തിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ ആയിരുന്നു ആക്രമണം.ഒരു സംഘം ലീ​ഗ് പ്രവർത്തകർ ചേർന്നാണ് ശ്രീജിത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടതെന്ന് ആണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ALSO READ; നെട്ടയത്തെ ബിജെപി സംഘർഷം; കേസെടുത്ത് പൊലീസ്, ബിജെപി കൗൺസിലർമാരെ ഉൾപ്പെടെ പ്രതിചേർത്താണ് കേസ്The post വടകര ചാനിയംകടവിൽ ലീഗ് ആക്രമണം; സിപിഐഎം പ്രവർത്തകന് പരുക്ക് appeared first on Kairali News | Kairali News Live.