തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, വീടിന്റെ വർക്ക് ഏരിയ്ക്കും ബുള്ളറ്റിനും തീ പിടിച്ചു. മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ കൂടിയായിരുന്നു അപകടം. കുടുംബം ഉറങ്ങുന്നതിനിടയിൽ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോഴാണ് അപകട വിവരം അറിയുന്നത്.വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും പൂർണ്ണമായി കത്തി നശിച്ച നിലയിലായിരുന്നു. ആളപായമില്ല. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവുമാണ് തീയണച്ചത്. ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ച് പൊട്ടിത്തെറിച്ച് ആകാമെന്നാണ് പ്രാഥമിക നിഗമനം.ALSO READ; യുഎസ് നാവിക ഉപരോധം ലംഘിച്ചു; ഇറാൻ കപ്പൽ പിടിച്ചെടുത്ത് യുഎസ്The post തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീടിന്റെ വർക്ക് ഏരിയയും ബൈക്കും കത്തിനശിച്ചു appeared first on Kairali News | Kairali News Live.