മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. നായകനായും സഹനടനായുമൊക്കെ മലയാളികളുടെ ഹൃദയംകവരാൻ താരത്തിനായിട്ടുണ്ട്. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയുമായി എത്തിയ സിനിമയാണ് ‘ഭരതനാട്യം 2: മോഹിനിയാട്ടം’. ആഗോള തലത്തിൽ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്.റിലീസായി 10 ദിവസം പിന്നിടുമ്പോൾ 10 കോടിയാണ് ‘മോഹിനിയാട്ടം’ കേരളത്തിൽ നിന്നും നേടിയത്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതുവരം 19 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം കേരളത്തിൽ നിന്ന് 1.75 കോടി കളക്ഷൻ നേടാൻ ചിത്രത്തിനായി.കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം ഡാർക്ക് ഹ്യൂമർ ജോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിന് പുറമെ സുരാജ് വെഞ്ഞാറമൂടും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഇരുവരുടെയും പ്രകടനം മികച്ച പ്രതികരണമാണ് നേടുന്നത്. ALSO READ: ‘സൂര്യ ഫാൻസിനെയൊന്ന് തണുപ്പിക്കാനാണ് പാട്ട് പുറത്തുവിട്ടത്; പക്ഷേ അവർതന്നെ ഞങ്ങളെ തെറിവിളിച്ചു, എയറിലാക്കി’: ആർ ജെ ബാലാജിതോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ നിർമ്മാണം. ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.The post ഇത് സൈജു കുറുപ്പിന്റെയും ടീമിന്റെയും തകർപ്പൻ ആട്ടം! ബോക്സോഫീസ് തകർത്ത് ‘മോഹിനിയാട്ടം’, ഇതുവരെ നേടിയത്… appeared first on Kairali News | Kairali News Live.