ബംഗാളിൽ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ 2 ദിവസം മാത്രം ശേഷിക്കെ മികച്ച മുന്നേറ്റം നടത്താൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. വനിത സംവരണം തെരഞ്ഞെടുപ്പ് വിഷയമാക്കി ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ബംഗാളിൽ ബിജെപി നടത്തുന്നത്. തൃണമൂൽ കോൺഗ്രസിനെ സ്ത്രീ വിരുദ്ധർ എന്ന് വിളിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രചരണം. പ്രധാനമന്ത്രിക്ക് പരാജയ ഭീതി എന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം.അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശന്തനു സിൻഹ ബിശ്വാസിന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉന്നത ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും വസതികളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നേതിലും പ്രതിഷേധം ശക്തമാണ്.ALSO READ: ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ഇംപീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം; കൂടുതൽ എംപിമാരുടെ ഒപ്പ് ശേഖരിക്കുംസിപിഐഎം, സിപിഐ, ആർഎസ്‌പി, ഫോർവേർഡ് ബ്ലോക്ക് എന്നിവയുൾപ്പെട്ട ഇടതുമുന്നണി 252 സീറ്റിൽ മൽസരിക്കുന്നു. മുപ്പതിടത്ത് ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനെയും എട്ടിടത്ത് സിപിഐ എംഎൽ ലിബറേഷനെയും നാലിടത്ത് സ്വതന്ത്രരെയും പിന്തുണയ്‌ക്കുന്നു. സിപിഐ എം 195 സീറ്റിൽ മത്സരിക്കുന്നു. ഏപ്രിൽ 23 നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ 152 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.The post ഇടതൊരുങ്ങി കളം നിറയാൻ; പശ്ചിമബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് 23ന് appeared first on Kairali News | Kairali News Live.