വടകര ചാനിയംകടവിൽ ലീഗ് അക്രമണത്തിൻ സിപിഐഎം പ്രവർത്തകന് പരുക്ക്. കൊടക്കാട്ട് ശ്രീജിത്തിനാണ് പരുക്കേറ്റത്. ശ്രീജിത്തിന്റെതലയ്ക്കും കാലിനുമാണ് പരുക്കേറ്റത്. ശ്രീജിത്തിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെ ആയിരുന്നു ആക്രമണം.ഒരു സംഘം ലീഗ് പ്രവർത്തകർ ചേർന്നാണ് ശ്രീജിത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടതെന്ന് ആണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ സജ്ജമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ALSO READ; നെട്ടയത്തെ ബിജെപി സംഘർഷം; കേസെടുത്ത് പൊലീസ്, ബിജെപി കൗൺസിലർമാരെ ഉൾപ്പെടെ പ്രതിചേർത്താണ് കേസ്The post വടകര ചാനിയംകടവിൽ ലീഗ് ആക്രമണം; സിപിഐഎം പ്രവർത്തകന് പരുക്ക് appeared first on Kairali News | Kairali News Live.