കോൺഗ്രസിൻ്റെ ഭരണ സമിതിക്ക് കീഴിൽ ഉണ്ടായിരുന്ന തൃശൂർ ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിനെതിരെ നടപടിയുമായി സഹകരണ വകുപ്പ്. ഈ ബാങ്കിന് കോടികളുടെ നഷ്ടം ഉണ്ടായിരുന്നു. മുൻ ഭരണ സമിതി ചെയർമാനായ കോൺഗ്രസ് നേതാവ് എം പി ജാക്സൺ അടക്കമുളളവരിൽ നിന്ന് നഷ്ടം ഈടാക്കാനാണ് തീരുമാനം.കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് നിലവിൽ ബാങ്ക് ആർ.ബി.ഐ നിയന്ത്രണത്തിന് കീഴിലാണ്. 2014 – 19 കാലയളവിലാണ് ബാങ്കിൽ അനധികൃത ഇടപാട് നടന്നത്. കൊൽക്കത്ത ഹൈക്കോടതിയിൽ കേസ് നടത്തിയതും പുതിയ ബ്രാഞ്ചുകളിലേക്ക് പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ടുമായിരുന്നു ക്രമക്കേട്. ഈ തുക ജാക്സൺ അടക്കമുള്ള 10 ഭരണ സമിതി അംഗങ്ങളിൽ നിന്നും തുല്യമായി ഈടാക്കാനാണ് സഹകരണ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.ALSO READ: ബംഗാളിൽ ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വേര് അറുത്തുവെന്ന് ആഘോഷിച്ചവർ കേട്ടോളൂ; വംഗനാട്ടിൽ വീണ്ടും ചുവപ്പ് പടരുകയാണ്, അവിടെ ഇടതുപക്ഷം അതിജീവിക്കും…20,29,640 രൂപ വീതം ജാക്സൺ ഉൾപ്പെടെയുള്ള കോൺഗ്രസ് ഭാരവാഹികളിൽ നിന്നും പിരിക്കാനാണ് ജോയിൻ്റ് രജിസ്റ്റാറുടെ റിപ്പോർട്ടിൽ പറയുന്നത്. നടപടികളുടെ ഭാഗമായി ഭരണ സമിതി അംഗങ്ങൾ വെള്ളിയാഴ്ച ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്.The post വൻ സാമ്പത്തിക ക്രമക്കേട്; തൃശൂരിലെ കോൺഗ്രസ് നിയന്ത്രണത്തിലായിരുന്ന സഹകരണ ബാങ്കിനെതിരെ നടപടി appeared first on Kairali News | Kairali News Live.