ആ പരസ്യം ഞങ്ങളുടേതല്ല; കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ

Wait 5 sec.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യം വ്യാജമെന്ന് കോളേജ് പ്രിൻസിപ്പാൾ. ജോലി വാഗ്ദാനങ്ങൾ വ്യാജമാണെന്നും പ്രചരിക്കുന്നത്‌ വാസ്തവ വിരുദ്ധമായ പരസ്യമാണെന്നും പ്രിൻസിപ്പാൾ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ലെന്ന് വ്യക്തമാക്കിയ പ്രിൻസിപ്പാൾ സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രമാധ്യമങ്ങളിലൂടെയും സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡ് മുഖേനയുമാണ് അറിയിക്കുകയെന്നും വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.ALSO READ: ബം​ഗാളിന്റെ ജീർണതയുടെ ‘പാണ്ടുവ’ നേർസാക്ഷ്യം; വിളവെടുത്തിട്ടും ആശ്വസിക്കാനാകാത്ത കർഷകർ, കുടിവെള്ളംപോലുമില്ലാത്ത മനുഷ്യർ; വംഗനാട്ടിൽ ചുവപ്പ് പടരാതെങ്ങനെ!ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയോ, വ്യക്തിഗത വിവരങ്ങളോ പണമോ നൽകുകയോ ചെയ്യരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രിൻസിപ്പാൾ പറഞ്ഞു. സംശയാസ്പദമായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് സ്റ്റേഷനിലോ സ്ഥാപനത്തിലോ അറിയിക്കണമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.The post ആ പരസ്യം ഞങ്ങളുടേതല്ല; കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ appeared first on Kairali News | Kairali News Live.