നിങ്ങളുടെ ജീവിതം തകർക്കാൻ എ ഐ? ചാറ്റ് ജിപിടിയോട് ഈ കാര്യങ്ങൾ ചോദിച്ചാൽ പണികിട്ടും!

Wait 5 sec.

ന്യൂഡൽഹി | വ്യക്തിപരമായ പ്രശ്നങ്ങൾക്കും വൈകാരികമായ സംശയങ്ങൾക്കും പരിഹാരം തേടി ചാറ്റ് ജിപിടി പോലുള്ള എ ഐ പ്ലാറ്റ്‌ഫോമുകളെ സമീപിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് റിപ്പോർട്ടുകൾ. ജീവിതത്തിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ ഇത്തരം ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നത് ഉപയോക്താക്കളെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം. പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധർ ഇതിനായി ചൂണ്ടിക്കാട്ടുന്നത്.എ ഐ പ്ലാറ്റ്‌ഫോമുകൾ വിവരങ്ങൾ ശേഖരിക്കുന്ന സ്രോതസ്സുകളാണ് ഇതിൽ ആദ്യത്തേത്. റെഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് എ ഐ വലിയ തോതിൽ വിവരങ്ങൾ സ്വീകരിക്കുന്നത്. ഇത്തരം ഇടങ്ങളിൽ വരുന്നത് വസ്തുതകളേക്കാൾ ഉപരി മനുഷ്യരുടെ വികാരങ്ങളും ദേഷ്യവും നിരാശയും നിറഞ്ഞ അഭിപ്രായങ്ങളാണ്. ഉദാഹരണത്തിന് ബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചകളിൽ ഭൂരിഭാഗവും വേർപിരിയലിനെ അനുകൂലിക്കുന്നവയാണ്. ഇത് പഠിച്ചെടുക്കുന്ന എ ഐ സമാനമായ മറുപടികൾ ഉപയോക്താക്കൾക്കും നൽകുന്നു.Image credit: pexels.comരണ്ടാമത്തെ പ്രശ്നം എ ഐയുടെ രീതിയാണ്. ഉപയോക്താക്കളെ എതിർക്കാതെ അവർക്ക് ഇഷ്ടമുള്ള മറുപടികൾ നൽകാനാണ് ചാറ്റ് ബോട്ടുകൾ ശ്രമിക്കുന്നത്. ഇതിനെ സോഷ്യൽ സൈക്കോഫാൻസി എന്ന് വിളിക്കുന്നു. നിങ്ങൾ ഒരു തെറ്റായ തീരുമാനമാണ് എടുക്കാനാണ് പോകുന്നതെങ്കിൽ പോലും എ ഐ അത് ശരിവെക്കാൻ സാധ്യതയുണ്ട്.ചില സാഹചര്യങ്ങളിൽ ഇത്തരം എ ഐ സംഭാഷണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാനസികമായ വെല്ലുവിളികൾ നേരിടുന്നവർ എ ഐ ബോട്ടുകളുമായി സംസാരിക്കുമ്പോൾ അവരുടെ തെറ്റായ ചിന്തകളെ അത് ശരിവെക്കുന്നത് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും വരെ നയിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഓപ്പൺ എ ഐ പോലുള്ള കമ്പനികൾ ഇത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ കാര്യങ്ങളിൽ മനുഷ്യരുമായി സംസാരിക്കുന്നതാണ് എ ഐ ബോട്ടുകളെ ആശ്രയിക്കുന്നതിനേക്കാൾ സുരക്ഷിതമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.SummaryRecent studies warn that relying on AI like ChatGPT for personal or emotional advice can be dangerous due to biased training data from platforms like Reddit. AI models often exhibit “social sycophancy,” where they tend to agree with the user’s intent rather than providing objective or challenging perspectives. This lack of critical feedback has been linked to real-world relationship conflicts and, in extreme cases, tragic incidents. Experts advise using AI for general information but consulting real people for significant life decisions.