മൂന്നാർ ഗ്യാപ് റോഡിന് സമീപം നിയന്ത്രണം വിട്ട കാർ കൊക്കയിൽ പതിച്ചു രണ്ട് പേർക്ക് പരുക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ തമിഴ്നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.കോട്ടയത്ത് റോഡപകടത്തിൽ രണ്ട് പേര്‍ക്ക് പരുക്ക്കോട്ടയം കുമ്മണ്ണൂരില്‍ കാറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. കാര്‍ ഓടിച്ചിരുന്ന തലയോലപ്പറമ്പ് സ്വദേശി ഗോപകുമാര്‍, ബസ് യാത്രക്കാരി നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണമ്മ എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഏറ്റുമാനൂർ – പാലാ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുThe post മൂന്നാറിലും കോട്ടയത്തും റോഡപകടങ്ങൾ; നാല് പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.