ക്ഷേത്രത്തിൽ ക്രിസ്തീയ ​ഗാനം പാടി; നന്ദ​ഗോവിന്ദം ഭജൻസിന് നേരെ സൈബർ ആക്രമണം

Wait 5 sec.

ക്ഷേത്രത്തിൽ ക്രിസ്തീയ ​ഗാനം പാടിയ നന്ദ​ഗോവിന്ദം ഭജൻസിന് നേരെ സൈബർ ആക്രമണം. ഈയടുത്ത കാലത്ത് സ്വീകാര്യത നേടിയ ഒരു ​ ഭജൻസ് സംഘമാണ് നന്ദ​ഗോവിന്ദം ഭജൻസ്. സോഷ്യൽ മീഡിയയിലെ സ്വീകാര്യതയ്ക്ക് അപ്പുറത്ത് നന്ദ​ഗോവിന്ദത്തിന്റെ ഭജൻ കാണാൻ എത്തുന്നവരുടെ എണ്ണവും വളരെ വലുതാണ്. ക്ഷേത്രോത്സവത്തിൽ നന്ദ​ഗോവിന്ദം പാടിയ ക്രൈസ്തവ ​ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്. കോട്ടയം വേപ്പിൻകുളങ്ങര ക്ഷേ​ത്രത്തിൽ ഉത്സവത്തിനിടെ ആണ് നന്ദ​ഗോവിന്ദൻ പരദേവനഹോ എന്ന ​ഗാനം ആലപിക്കുന്നത്.മത സൗഹാർദത്തിന്റെ ഉദാത്ത മാതൃകയായാണ് സോഷ്യൽ ലോകം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാൽ, ഇതിനെതിരെ അധിക്ഷേപവുമായി ഒരു വിഭാ​ഗം എത്തിയിട്ടുണ്ട്. നന്ദ​ഗോവിന്ദം ഭജൻസിന് എതിരെ അധിക്ഷേപവുമായി എത്തിയവരുടെ കൂട്ടത്തിൽ ആർഎസ്എസ് സൈദ്ധാന്തികൻ വിദ്യാസാ​ഗർ ​ഗുരുമൂർത്തിയുമുണ്ട്. ALSO READ; വൃതിക റിയൽ അല്ല; എന്നാൽ കൊയ്യുന്നത് ലക്ഷങ്ങൾക്ഷേത്ര വേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചിലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജൻസ് എന്നായിരുന്നു വിദ്യാസാ​ഗർ ​ഗുരുമൂർത്തിയുടെ കമന്റ്. എന്നാൽ, ഈ കമന്റിനെ എതിർത്തും പിന്തുണച്ചുമുള്ള നിരവധി പ്രതികരണങ്ങളും ഈ പോസ്റ്റിന് ചുവടെ കാണാം.The post ക്ഷേത്രത്തിൽ ക്രിസ്തീയ ​ഗാനം പാടി; നന്ദ​ഗോവിന്ദം ഭജൻസിന് നേരെ സൈബർ ആക്രമണം appeared first on Kairali News | Kairali News Live.