കൂലിപ്പണി ഞങ്ങൾക്ക് അഭിമാനമാണ് കോൺഗ്രസേ…

Wait 5 sec.

കോൺഗ്രസേ തൊഴിലാളികളോടും സാധാരണക്കാരായ മനുഷ്യരോടും നിങ്ങൾക്കെന്നും വെറുപ്പാണെന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ നെറികെട്ട രാഷ്ട്രീയം കേരളം പലപ്പോഴായി കണ്ടതാണ്. വയനാട്ടിലെ പാവങ്ങളുടെ പേരിൽ നിങ്ങൾ കളിക്കുന്ന രാഷ്ട്രീയമുണ്ടല്ലോ അത് കേരളത്തിലെ ജനങ്ങൾ പൊറുക്കുന്നതല്ല.ഇതാ കഴിഞ്ഞ ദിവസം ഏറ്റവും പുതിയ വിള്ളൽ നാടകം പൊളിച്ച മന്ത്രിയെ നിങ്ങൾ അധിക്ഷേപിക്കാൻ ഉപയോഗിച്ചത് കൂലിപ്പണിക്കാരൻ എന്ന പേരാണല്ലോ? എന്നാൽ പറയട്ടെ ഈ നാട്ടിലെ ഇടതുപക്ഷത്തിന് അത് അഭിമാനമാണ്. കൂലിപ്പണി എന്നത് അഭിമാനമാണ്. തൊഴിലാളികളുടെ വിയർപ്പിൽ കെട്ടിപ്പൊക്കിയതാണ് ഈ നാട്. ആ ചരിത്രം ഒന്നും നിങ്ങൾക്കറിയാൻ വഴിയില്ല. നോയിഡയിലെ തൊഴിലാളി സമരത്തെ ഇന്നും കാണാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല, തൊഴിലാളികളെ അകറ്റി നിർത്തിയതല്ലാതെ ചേർത്ത് നിർത്തിയ നാളുകൾ നിങ്ങൾക്കുണ്ടായിട്ടില്ല. എന്നാൽ ഇടതുപക്ഷം അങ്ങനെയായിരുന്നില്ല. തൊഴിലാളികളായിരുന്നു ഇടതുപക്ഷത്തിൻ്റെ കരുത്ത്. വയ‍നാട് ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് പുട്ടടിച്ച നിങ്ങൾക്ക് വയനാട് എന്ന വാക്ക് ഉച്ഛരിക്കാൻ പോലും അവകാശമില്ല.Also read: ബംഗാളിൽ ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വേര് അറുത്തുവെന്ന് ആഘോഷിച്ചവർ കേട്ടോളൂ; വംഗനാട്ടിൽ വീണ്ടും ചുവപ്പ് പടരുകയാണ്, അവിടെ ഇടതുപക്ഷം അതിജീവിക്കും…മന്ത്രി രാജൻ ചെയ്തതിനെപ്പറഞ്ഞ് കളിയാക്കുന്നവരോട് പറയട്ടെ, വല്ലപ്പോഴും കേരളത്തിൽ വന്ന് നിങ്ങളുടെ കോമാളിത്തരങ്ങൾക്ക് മുകളിൽ വൈറ്റ് വാഷ് അടിച്ച് രാഷ്ട്രീയ ഗിമ്മിക്കുകൾ കാണിക്കുന്ന രാഹുൽ ഗാന്ധിയെപ്പോലെയല്ല അത്. ഒരു കാര്യം കൂടി ചോദിക്കട്ടെ അന്ന് ഉമ്മൻചാണ്ടി എക്സറെ എടുത്ത് നോക്കിയത് ഡോക്ടറായത് കൊണ്ടാണോ? ഇതൊന്നും നിങ്ങൾ കാണില്ല അധിക്ഷേപങ്ങൾ ചൊരിയാനുള്ള വഴികളിലേക്കാണല്ലോ നിങ്ങളുടെ കണ്ണ്. ഒരിക്കൽ കൂടി ആവർത്തിക്കട്ടെ കൂലിപ്പണി എന്നത് ഞങ്ങൾക്ക് അഭിമാനമാണ്.The post കൂലിപ്പണി ഞങ്ങൾക്ക് അഭിമാനമാണ് കോൺഗ്രസേ… appeared first on Kairali News | Kairali News Live.