സംസ്ഥാനത്ത് ചൂടി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മാസം 24 വരെ ഉയർന്ന താപനില ആയിരിക്കും അനുഭവപ്പെടുക. പാലക്കാട് ജില്ലയിൽ 40°C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ & കാസറഗോഡ് ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.ALSO READ: കോഴിക്കോട് ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം; കല്ലെറിഞ്ഞ പ്രതി പിടിയിൽഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (20/04/2026) മുതൽ 24/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. എന്നാൽ ഇത് ചൂടിനെ ശമിപ്പിക്കാനുള്ള സാധ്യതയില്ല.The post കേരളം വിയർക്കും; ചൂട് 40 ഡിഗ്രിയിലേക്ക്, ഈ ജില്ലക്കാർ ശ്രദ്ധിക്കണേ appeared first on Kairali News | Kairali News Live.