ട്രെയിൻ യാത്രക്കിടെ കല്ലേറ് കൊണ്ട് യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ കല്ലെറിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് കടലുണ്ടി വടക്കുപാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിൽ ആയത്. കല്ലെറിഞ്ഞത് ലഹരിയിൽ ആയിരുന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.ALSO READ: വെന്തുരുകുന്ന വെയിലിൽ ഒരു ചേർത്തുനിർത്തൽ; ജനമൈത്രി പൊലീസ് കോഴിക്കോട്ട് ‘തണ്ണീർ പന്തൽ’ തുറന്നുകഴിഞ്ഞമാസം 30 നാണ് കോഴിക്കോട് വച്ച് വിദ്യാർത്ഥിനിക്ക് കല്ലേറിൽ പരുക്കേറ്റത്. വടകര പുറമേരി സ്വദേശി ഐശ്വര്യക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. ആലുവ യുസി കോളേജ് വിദ്യാർത്ഥിയാണ് ഐശ്വര്യ. കല്ലേറ് കൊണ്ട് ഐശ്വര്യയുടെ 2 പല്ലുകൾ പൊഴിഞ്ഞിരുന്നു. താടി എല്ലിനും പൊട്ടൽ സംഭവിച്ചിരുന്നു.The post കോഴിക്കോട് ട്രെയിൻ യാത്രക്കിടെ കല്ലേറിൽ യുവതിക്ക് പരിക്കേറ്റ സംഭവം; കല്ലെറിഞ്ഞ പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.