ഭീഷണിയുടെ നിഴലിൽ ചർച്ചകൾക്കില്ലെന്ന് ഇറാൻ; പുതിയ യുദ്ധതന്ത്രങ്ങൾ പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ്

Wait 5 sec.

ടെഹ്റാൻ | അമേരിക്കൻ ഉപരോധങ്ങൾക്കും ഭീഷണികൾക്കുമിടയിൽ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. ഭീഷണിയുടെ നിഴലിൽ ചർച്ചകൾ നടത്തുന്നത് ഇറാന്റെ നയമല്ലെന്നും അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ (Battlefield Cards) പുറത്തെടുക്കാൻ ഇറാൻ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ഖാലിബാഫ് പ്രതികരിച്ചത്. ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത നടപടി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ ചർച്ചകൾക്ക് ഇറാൻ എപ്പോഴും തയ്യാറാണ്, എന്നാൽ അത് പരസ്പര ബഹുമാനത്തോടെയും അന്തസ്സോടെയും ആയിരിക്കണം. ഉപരോധങ്ങളും സൈനിക ഭീഷണികളും ഉയർത്തിക്കൊണ്ട് ചർച്ചാ മേശയിലേക്ക് ഇറാനെ എത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന ഏത് നീക്കത്തിനും ശക്തമായ മറുപടി നൽകാൻ ഇറാൻ സൈന്യം സജ്ജമാണെന്ന് ഖാലിബാഫ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്ക സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാടുകൾ ആഗോള എണ്ണ വിപണിയെയും സാമ്പത്തിക സുരക്ഷയെയും തകിടം മറിക്കുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ ഓർമ്മിപ്പിച്ചു.ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം വെടിവെച്ച് പിടിച്ചെടുത്തതാണ് ഇറാനെ പ്രചോപിപ്പിച്ചത്. ഇതോടെ മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ അപകടത്തിലാവുകയും സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലാവുകയും ചെയ്തു. ടൂസ്ക (TOUSKA) എന്ന ഇറാനിയൻ പതാക വഹിച്ച കപ്പലാണ് യു എസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യു എസ് എസ് സ്പ്രുവൻസ് (USS SPRUANCE) തടഞ്ഞത്.​നാവിക ഉപരോധം മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച കപ്പലിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ അത് വകവെക്കാതെ വന്നതോടെ എഞ്ചിൻ റൂമിലേക്ക് വെടിയുതിർത്ത് കപ്പൽ നിർത്തിക്കുകയായിരുന്നുവെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. തുടർന്ന് യു എസ് മറീനുകൾ കപ്പൽ നിയന്ത്രണത്തിലാക്കി. ഇറാൻ തുറമുഖങ്ങൾക്കെതിരെയുള്ള ഉപരോധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ പ്രധാന ഇടപെടലാണിത്.SummaryIranian Parliament Speaker Mohammad Baqer Qalibaf has stated that Iran will not engage in any negotiations with the United States as long as threats and sanctions persist. He emphasized that the nation is prepared to utilize new strategic “battlefield cards” if the US continues its hostile actions. This defiant stance follows recent maritime incidents and increasing military pressure from the Trump administration.