അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ ഏപ്രിൽ 22 ന് അവസാനിക്കാനിരിക്കെ അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകൾ. അടുത്ത ഘട്ട ചർച്ചകൾക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദിൽ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറയുന്നത്. വെടിനിർത്തലിന് ഇടയിലും ഇറാൻറെ കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇതിന് കാരണം.ഹോർമുസിൽ അമേരിക്ക തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഉടനടി തിരിച്ചടിക്ക് സജ്ജമായിരുന്നുവെന്നും ജീവനക്കാരും കുടുംബങ്ങളും കപ്പലിലുള്ളതിനാൽ ഒഴിവാക്കിയെന്നും ഇറാൻ സേനയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലാക്രമിച്ചതിന് തിരിച്ചടി നൽകുമെന്നു തന്നെയാണ് ഇപ്പോഴും നിലപാട്. അമേരിക്കയുടേത് കടൽക്കൊള്ളയാണെന്നാണ് ഇറാൻറെ വിമർശനം.ALSO READ: നോയിഡയിലെ തൊഴിലാളി സമരം: ‘അന്യായമായി കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം’; നോയിഡ പൊലീസ് കമ്മീഷണർക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പിഅതേസമയം ചർച്ചകൾ നടക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് പാകിസ്താൻ ഇസ്ലാമാബാദിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.The post വീണ്ടും അശാന്തിയിലേക്ക് ? അമേരിക്കയുടെ ഭീഷണി തള്ളി ഇറാൻ, ചർച്ചകളിൽ പങ്കെടുത്തേക്കില്ല appeared first on Kairali News | Kairali News Live.