​ഗഡ്യോളെ പൂരമിങ്ങെത്തി ട്ടാ…; കളറാക്കാൻ കച്ചക്കെട്ടി തിരുവമ്പാടി വിഭാഗം

Wait 5 sec.

സസ്‌പെൻസുകളും കൗതുകങ്ങളും നിറച്ച് ഇത്തവണത്തെ തൃശൂർ പൂരം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവമ്പാടി വിഭാഗം. പൂരം കൊടിയേറിയതോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ആവേശം ഇരട്ടിയായി. തിരുവമ്പാടിയുടെ അണിയറയിൽ എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.ഇരുവിഭാഗങ്ങളുടെയും അണിയറ പ്രവർത്തനങ്ങൾ അവസാന മിനുക്ക് പണിയിൽ എത്തിനിൽക്കുമ്പോൾ പൂരപ്രേമികളിലും ആവേശം നിറയുകയാണ്. വാദ്യമേളത്തിലും, കുടമാറ്റത്തിലും ആരാണ് മുൻപന്തിയിലെന്ന് വിധിയെഴുത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്…മികവാർന്ന രീതിയിൽ വിസമയിപ്പിക്കുന്ന കുടമാറ്റം തന്നെ തിരുവമ്പാടി കാഴ്ച്ച വയ്ക്കുമെന്നാണ് ഭാരവാഹികൾ പറയുന്നത്.ALSO READ: റോഡിനപ്പുറത്ത് ചുവരെഴുത്തും ഫ്ലക്സുകളും, ഇപ്പുറത്ത് മൈക്ക് അനൗൺസ്‌മെന്റ് മാത്രം; ഇത് കേരള – തമിഴ്നാട് അതിർത്തിയിലെ കൗതുക കാഴ്ചനിരവധി കലാകാരൻമാരെ അണിനിരത്തിയാണ് തിരുവമ്പാടിയുടെ കുട നിർമ്മാണം പുരോഗമിക്കുന്നത്. ഇക്കുറി നിരവധി സസ്‌പെൻസുകൾ നിറഞ്ഞ കുടകൾ ഉയരുമെന്നും ഭാരവാഹികൾ പറയുന്നു. ഗുജറാത്ത് മുതലായ സംസ്ഥാങ്ങളിലെ പ്രത്യേക പ്രദേശങ്ങളിൽ നിന്നും എത്തിച്ച തുണികളിലാണ് കലാകാരന്മാർ വിസ്മയങ്ങൾ തീർക്കുന്നത്. തലയെടുപ്പോടെ നിൽക്കുന്ന ഗജവീരന്മാർക്കു മുകളിൽ 60 ഓളം സെറ്റ് കുടകളായിരിക്കും ഉയരുക.The post ​ഗഡ്യോളെ പൂരമിങ്ങെത്തി ട്ടാ…; കളറാക്കാൻ കച്ചക്കെട്ടി തിരുവമ്പാടി വിഭാഗം appeared first on Kairali News | Kairali News Live.