കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തതി പ്രകടിപ്പിച്ച് പി എം എ സലാം. ചർച്ചകൾ അനവസരത്തിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കോൺഗ്രസ് മന്ത്രിസഭാ ചർച്ചകള്‍ തുടരുന്നതിനിടെയാണ് മുസ്ലിം ലീഗ് അതൃപ്തി പ്രകടിപ്പിച്ചത്. പരസ്യ ചർച്ച അവമതിപ്പുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ത്യാഗം സഹിച്ചു പ്രവർത്തിച്ച പ്രവർത്തകർ വിഷമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.ലീഗിനെ മുഖ്യമന്ത്രി ചർച്ചയിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഫലം വന്നിട്ട് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന ചർച്ച യു ഡി എഫിൻ്റേതല്ല. മുസ്ലിം ലീഗിന് അഞ്ചല്ല 20 മന്ത്രിമാരും ആവാമെന്നും തങ്ങൾ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തീരുമാനിക്കട്ടേ.ALSO READ: നോയിഡയിലേക്കെത്തിയ സിപിഐഎം സംഘത്തെ തടഞ്ഞ് പൊലീസ്, പ്രതിഷേധത്തെ തുടർന്ന് അനുമതി നൽകി, തലകുനിച്ച് യോഗി സർക്കാർമുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടേണ്ണി കഴിയണം, ഭൂരിപക്ഷം കിട്ടണം. യു ഡി എഫിൽ നടക്കക്കുന്ന ചർച്ച പുറത്തുവിടുന്നത് ഉചിതമായ നടപടിയല്ല. ഇത് ശരിയല്ലെന്നാണ് ലീഗിന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. പൊരി വെയിലത്ത് പ്രവർത്തിച്ച ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. അവരെ നിരാശരാക്കുന്നതാണ് ഇപ്പോഴത്തെ ചർച്ചകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘ചർച്ചകള് അനവസരത്തിൽ’; കോണ്ഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തി പ്രകടിപ്പിച്ച് പി എം എ സലാം appeared first on Kairali News | Kairali News Live.