പീഡനക്കേസില്‍ പ്രശോഭ് സി വല്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Wait 5 sec.

പാലക്കാട് |  ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വല്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാര്‍ക്കാട് എസ്സി / എസ്ടി പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.കഴിഞ്ഞ ദിവസം അതിജീവിത കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഉന്നത നേതാക്കളുമായുള്ള അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.പ്രതിയെ പിടികൂടാന്‍ പോലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ പാലക്കാട്ടെ ഒരു അഭിഭാഷകന്‍ മുഖേന മണ്ണാര്‍ക്കാട് എസ്സി/എസ് ടി പ്രത്യേക കോടതിയില്‍ പ്രശോഭ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നുലൈംഗിക പീഡന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പ്രശോഭിനെ പുറത്താക്കി. ഡിസിസി പ്രസിഡന്റ് എ  തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്.പാലക്കാടന്‍ നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ കൗണ്‍സിലറാണ് പ്രശോഭ്.