സ്വർണവിലയിലെ കുതിപ്പ് അവസാനിച്ചോ? ഏറ്റവും ഉയർന്ന വിലയിൽ നിന്ന് താഴോട്ടേക്ക്! ഇന്നത്തെ നിരക്ക് അറിയാം

Wait 5 sec.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 1000 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയായി.ഇന്നലെ 1,14,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില കൂടിയായിരുന്നു അത്. പവന് 160 രൂപ വർധിച്ചാണ് ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഇന്നലെ സ്വർണവില എത്തിയത്. പിന്നാലെയാണ് ഇന്നത്തെ വിലയിലെ ഇടിവ്. ALSO READ: വലിയ തകർച്ചയുണ്ടായില്ല; ഓഹരി വിപണി നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തുഈയാഴ്ച വൻ കുതിപ്പാണ് സ്വർണവിലയിൽ പൊതുവെ ഉണ്ടായത്. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ ഏകദേശം 1,11,000 ആയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടാഴ്ച പിന്നിടുമ്പോൾ വിലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി. അവിടെ നിന്നാണ് ഇന്ന് വില താ‍ഴോട്ടേക്ക് പതിച്ചത്.അതേസമയം സ്വർണ വിലയിൽ ഇനിയും ഏറ്റക്കുറച്ചിലുകള്‍ തുടരുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ വില കൂടാൻ പ്രധാന കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. The post സ്വർണവിലയിലെ കുതിപ്പ് അവസാനിച്ചോ? ഏറ്റവും ഉയർന്ന വിലയിൽ നിന്ന് താഴോട്ടേക്ക്! ഇന്നത്തെ നിരക്ക് അറിയാം appeared first on Kairali News | Kairali News Live.