മുറിവുണങ്ങാത്ത പെഹൽഗാം ഭീകരാക്രമണത്തിന്റെ ഓർമയിലാണ് രാജ്യം. രാജ്യ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്ക ഉയർത്തിയ, ഒരു വർഷം മുമ്പ് നടന്ന, ആക്രമണത്തിൽ 26 ജീവനുകളാണ് നഷ്ടമായത്.അതിർത്തി കടന്നെത്തിയ പാകിസ്താൻ തീവ്രവാദികൾ പെഹൽഗാമിലെ ബൈസൺ വാലിയിൽ വെച്ച് വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു അവധിക്കാലം ആഘോഷിക്കാനായി കാശ്മീരിലെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയായിരുന്നു യാതൊരു പ്രകോപനവുമില്ലാതെ തീവ്രവാദികൾ വെടിയുതിർത്തത്. മതം ചോദിച്ചുകൊണ്ട് നിരപരാധികളായ സാധാരണക്കാരെ അവരുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് നിറയൊഴിച്ചപ്പോൾ ജീവനറ്റത് രാജ്യത്തിന്റ മതേതര മനസ്സിന് കൂടെയായിരുന്നു. മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തിരിച്ചടി നൽകിയെങ്കിലും അതിർത്തി കടന്നു ഭീകരവാദികൾ എങ്ങനെ രാജ്യത്തെ എത്തി എന്നുള്ളതിന് കൃത്യമായ ഉത്തരം നൽകാൻ ഭീകരാക്രമണത്തിന് ഒരു വർഷം പിന്നിടുമ്പോഴും കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല.ഭീകരവാദം അവസാനിപ്പിക്കാൻ എന്ന പേരിൽ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ ബിജെപി ഭരണത്തിന് കീഴിൽ കാശ്മീരിൽ ഭീകരക്രമണങ്ങൾ തുടർക്കഥയാകുന്നതിലെ ഒടുവിലത്തേതായിരുന്നു പെഹൽഗാമിലെ ആക്രമണം. ഉറിയിലും പുൽവാമയിലും സൈനികരാണ് കൊല്ലാപ്പെട്ടതെങ്കിൽ സാധാരണ പൗരന്മാരുടെ ജീവനാണ് പഹൽഗാമിൽ രാജ്യത്തിന് നഷ്ടമായത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ കുറിച്ചും അതിർത്തി സുരക്ഷയെ കുറിച്ചുമുള്ള ആശങ്കയും ചർച്ചയും സജീവമാകുന്ന സമയത്താണ് പെഹൽഗാം ഭീകരാക്രമണത്തിന്റെ ഓർമ പുതുക്കപ്പെടുന്നത്.The post പെഹൽഗാം ഭീകരാക്രമണം: രാജ്യത്തെ നടുക്കിയ ആക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം appeared first on Kairali News | Kairali News Live.