തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ഇതുവരെ ഏഴു പേരുടെ മരണം സ്ഥിരീകരിച്ചതായി മന്ത്രി പി രാജീവ്. ഒൻപത് ശരീരഭാഗങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും അത് ഒരാളുടെ തന്നെ വിവിധ ഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. ഇതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം നാളെ എത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ അഞ്ചു പേര് നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്എന്നുംഅദ്ദേഹംഅറിയിച്ചു.തൃശൂർ മെഡിക്കൽ കോളേജ് എല്ലാവിധ ആവശ്യങ്ങൾക്കും സജ്ജമാണെന്നും ആവശ്യം വന്നാൽ പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ എത്തിക്കാനും തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറി എല്ലാ പ്രവർത്തനങ്ങളും ഏകോപിക്കുകയാണെന്നും കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.Also Read: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി; അഞ്ചു പേരുടെ നില ഗുരുതരംഅതേസമയം അപകടസ്ഥലത്ത് എത്ര പേരുണ്ടായിരുന്നു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഉച്ചയ്ക്ക് 40 പേർക്ക് ഭക്ഷണം അപകടസ്ഥലത്ത് നൽകിയിരുന്നതായി അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞിട്ടുണ്ട് എന്നും , എന്നാൽ ഭക്ഷണത്തിന് ശേഷം പലരും വീടുകളിലേക്ക് മടങ്ങിയിരുന്നു എന്നതിനാൽ യഥാർത്ഥ സംഖ്യ ഇപ്പോഴും വ്യക്തമല്ല. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.The post തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ഇതുവരെ ഏഴു മരണം സ്ഥിരീകരിച്ചതായി മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.