വെന്തുരുകി രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 20 നഗരങ്ങളിൽ 19ഉം ഇന്ത്യയിൽ! നിങ്ങളുടെ നഗരമുണ്ടോ ഈ പട്ടികയിൽ?

Wait 5 sec.

ന്യൂഡൽഹി | രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. എ ക്യു ഐ ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ചൂടേറിയ 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിലാണ്. ഏപ്രിൽ 21ന് ഉച്ചയ്ക്ക് 12:21ന് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ബീഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ നഗരങ്ങളാണ് പട്ടികയിൽ മുന്നിലുള്ളത്.ബീഹാറിലെ ഭാഗൽപൂർ, ഒഡീഷയിലെ താൽച്ചർ, പശ്ചിമ ബംഗാളിലെ അസൻസോൾ എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇവയാണ് പട്ടികയിൽ ഒന്നാമതുള്ള നഗരങ്ങൾ. ബീഹാറിലെ ബേഗുസരായ്, മോത്തിഹാരി, മുംഗർ, ഭോജ്പൂർ, സിവാനിലും പശ്ചിമ ബംഗാൾ, കിഴക്കൻ ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലും 43 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ 20 സ്ഥാനങ്ങളിൽ ഇന്ത്യയ്ക്ക് പുറത്തുള്ള ഏക നഗരം നേപ്പാളിലെ ലുംബിനിയാണ്.ഏപ്രിൽ 22 മുതൽ 24 വരെ രാജ്യത്ത് ഉഷ്ണതരംഗം തുടരുമെന്നും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സാധാരണഗതിയിൽ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും ഒരേസമയം താപനില ഉയരുന്നത് വലിയ തോതിലുള്ള അന്തരീക്ഷ മാറ്റത്തിന്റെ സൂചനയാണെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു. തീവ്രമായ സൗരതാപം, മേഘങ്ങളില്ലാത്ത ആകാശം, യൂറേഷ്യയിലും ഹിമാലയത്തിലും ഉണ്ടായ മഞ്ഞുവീഴ്ചയുടെ കുറവ് എന്നിവയാണ് ചൂട് ഇത്രയധികം കൂടാൻ പ്രധാന കാരണം. body { font-family: 'Segoe UI', Tahoma, Geneva, Verdana, sans-serif; background-color: #f4f4f4; display: flex; justify-content: center; padding: 20px; } .table-container { width: 100%; max-width: 800px; background: white; border-radius: 10px; overflow: hidden; box-shadow: 0 4px 15px rgba(0,0,0,0.2); } .header { background: linear-gradient(135deg, #d32f2f, #ff6f00); color: white; padding: 20px; text-align: center; } .header h2 { margin: 0; font-size: 24px; } .header p { margin: 5px 0 0; font-size: 14px; opacity: 0.9; } table { width: 100%; border-collapse: collapse; } th { background-color: #333; color: white; padding: 12px; text-align: left; font-size: 14px; } td { padding: 12px; border-bottom: 1px solid #eee; font-size: 14px; } tr:hover { background-color: #fff9f0; } .rank { font-weight: bold; width: 40px; text-align: center; } .temp { color: #d32f2f; font-weight: bold; background: #ffebee; padding: 5px 10px; border-radius: 5px; display: inline-block; } .status { color: #ef6c00; font-weight: bold; font-size: 12px; } .condition { display: flex; align-items: center; gap: 5px; } @media (max-width: 600px) { th, td { padding: 8px; font-size: 12px; } }ലോകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങൾഅപ്‌ഡേറ്റ് ചെയ്തത്: ഏപ്രിൽ 21, 2026 | ഉച്ചയ്ക്ക് 12:21റാങ്ക്നഗരംതാപനിലനിലനില്പ്കാലാവസ്ഥ1ഭാഗൽപൂർ, ബീഹാർ44°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ2തൽച്ചർ, ഒഡീഷ44°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ3അസൻസോൾ, പശ്ചിമ ബംഗാൾ44°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ4ബെഗുസരായി, ബീഹാർ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ5മോത്തിഹാരി, ബീഹാർ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ6മുൻഗർ, ബീഹാർ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ7ഭോജ്പൂർ, ബീഹാർ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ8സിവാൻ, ബീഹാർ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ9ബെറ്റിയ, ബീഹാർ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ10ബലാംഗീർ, ഒഡീഷ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ11ദുർഗാപൂർ, പശ്ചിമ ബംഗാൾ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ12പശ്ചിമ മേദിനിപൂർ, പശ്ചിമ ബംഗാൾ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ13ലുംബിനി സംസ്കൃതിക്, നേപ്പാൾ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ14ബീർഭൂം, പശ്ചിമ ബംഗാൾ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ15ഗോരഖ്പൂർ, ഉത്തർപ്രദേശ്43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ16കുൾട്ടി, പശ്ചിമ ബംഗാൾ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ17ബാങ്കുര, പശ്ചിമ ബംഗാൾ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ18വാരണാസി, ഉത്തർപ്രദേശ്43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ19റാണിഗഞ്ച്, പശ്ചിമ ബംഗാൾ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥ20ദാലുർബന്ദ്, പശ്ചിമ ബംഗാൾ43°Cഅതിശക്തമായ ചൂട്☀️ തെളിഞ്ഞ കാലാവസ്ഥകൂടാതെ പസഫിക് സമുദ്രത്തിലെ മാറ്റങ്ങളും ഇ എൻ എസ് ഒ ന്യൂട്രൽ അവസ്ഥയിലേക്കുള്ള മാറ്റവും അന്തരീക്ഷ ചംക്രമണത്തെ സ്വാധീനിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള വരണ്ട കാറ്റും താപനില ഉയർത്താൻ കാരണമാകുന്നു. അതേസമയം ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.SummaryIndia is currently facing an extreme heatwave, with 19 of the world’s 20 hottest cities located within the country as of April 21, 2026. Cities in Bihar, Odisha, and West Bengal have recorded temperatures as high as 44°C, leading to serious health and environmental concerns. Meteorologists attribute this surge to intense solar radiation and reduced Himalayan snow cover, warning that heatwave conditions will likely persist for several more days.