ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് എന്ന വമ്പൻ സ്കോർ നേടി. ഓപ്പണർ അഭിഷേക് ശർമ്മ 68 പന്തിൽ പുറത്താകാതെ 135 റൺസ് നേടി ടീമിന്റെ വിജയ ശില്പിയായി മാറിയപ്പോൾ ട്രാവിസ് ഹെഡും, ഇഷാൻ കിഷനും, ഹെൻറിക് ക്ലാസനും ശർമ്മയ്ക്ക് മികച്ച പിന്തുണ നൽകി.Also Read: സെഞ്ച്വറി അടിച്ച് റൊണാൾഡൊ, സൗദിയിൽ ജൈത്രയാത്ര തുടർന്ന് അൽ നസർവമ്പൻ ലക്ക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമാണ് നേടാനായത്. നിതീഷ് റാണയും (57) കെ.എൽ. രാഹുലും (37) സമീർ റിസ്വിയും (41) പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ അകലെയായിരുന്നു. ഹൈദരാബാദിന് വേണ്ടി എഷാൻ മാലിംഗ 4 വിക്കറ്റ് നേടി തിളങ്ങി. ഹർഷ് ദുബെ 3 വിക്കറ്റ് സ്വന്തമാക്കി.The post ഐപിഎല്ലിൽ ഡൽഹിയെ തകർത്തു ഹൈദരാബാദ് ; അഭിഷേക് ശർമ്മയ്ക്ക് സെഞ്ചുറി appeared first on Kairali News | Kairali News Live.