ലോക ടെക് ഭീമനായ ആപ്പിളിൻ്റെ സി ഇ ഒ സ്ഥാനത്ത് നിന്നും ടിം കുക്ക് മാറി എന്ന വാർത്തായാണ് ഇന്ന് പുറത്ത് വന്നത്. ആപ്പിൾ എന്ന കമ്പനിയുടെ അമരത്തിരുന്ന് ആപ്പിളിനെ മുന്നോട്ട് നയിച്ച ടിം കുക്ക് പടിയിറങ്ങുമ്പോൾ ഇനിയെങ്ങനെയാകും ആപ്പിളിൻ്റെ മുന്നോട്ട് പോക്ക് എന്നും ആപ്പിൾ പ്രേമികൾക്ക് ആശങ്കയുണ്ട്. 15 വർഷമാണ് ടിം കുക്ക് ആപ്പിളിൻ്റെ അമരത്തിരുന്നത്. സുപ്രധാനമായ പല മാറ്റങ്ങൾക്കും കാരണമായത് ടിം കുക്കിൻ്റെ തീരുമാനങ്ങളാണ്. ഇന്നീ കാണുന്ന നിലയിലേക്ക് ആപ്പിളിൻ്റെ വളർച്ചയെ നയിച്ചതും ടിം കുക്കാണ്. ടിം കുക്ക് സി ഇ ഒ സ്ഥാനമേൽക്കുമ്പോൾ 35000 കോടി ഡോളറായിരുന്നു ആപ്പിളിൻ്റെ വിപണി മൂല്യം. എന്നാൽ അതിൽ നിന്നും നാല് ലക്ഷം കോടി ഡോളറിലേക്ക് അപ്പിളിനെ എത്തിച്ചത് ടിം കുക്കായിരുന്നു. ഐ ഫോൺ 6, ഐ ഫോൺ 6 പ്ലസ് എന്നീ മോഡലുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറിയത് ടിം കുക്കിൻ്റെ നേതൃത്വത്തിലാണ്. പിന്നീട് 2020 ന് ശേഷം ആപ്പിളിൻ്റെ എം വൺ ചിപ്പ് പുറത്തിറങ്ങുകയും എം1 ചിപ്പിൽ പുറത്തിറങ്ങിയ മാക്ക്ബുക്ക് എയർ, മാക്ക്ബുക്ക് പ്രോ സീരീസ് ലാപ്ടോപ്പുകൾ വിപണിയിൽ തരംഗമായി മാറിയതും ടിം കുക്കിൻ്റെ നേതൃത്വത്തിലാണ്.Also read: ആപ്പിളിന്റെ സിഇഒ സ്ഥാനമൊഴിയാൻ ടിം കുക്ക്; പുതിയ തലവൻ ആരാണെന്ന് അറിയണ്ടേ ?എന്നാൽ അവസാന ഘട്ടത്തിൽ ചില പോരായ്മകൾ ഉണ്ടായെങ്കിലും അതൊന്നും ആപ്പിളിനെ വലുതായൊന്നും ബാധിച്ചിരുന്നില്ല. എഐയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ടിം കുക്ക് പടിയിറങ്ങുന്നതിൻ്റെ അവസാന സമയത്ത് ആപ്പിളിന് വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ഇടയാക്കിയത്.The post ടിം കുക്കെന്ന ആപ്പിളിന് പിന്നിലെ തല; തകർച്ചയിൽ നിന്നും വളർച്ചയിലേക്ക് കമ്പനി എത്തിയ കഥ appeared first on Kairali News | Kairali News Live.