നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത സംവിധായകനാണ് ജീത്തു ജോസഫ്. വ്യത്യസ്ഥമായ സിനിമകളാണ് അദ്ദേഹം എപ്പോഴും ചെയ്യാറുള്ളത്. ഇതിലൂടെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ദൃശ്യം ഉൾപ്പെടെയുള്ള സിനിമകൾ വലിയ വിജയവുമായിരുന്നു. ട്വിസ്റ്റുകൾക്ക് മുകളിൽ ട്വിസ്റ്റുകളാണ് ജീത്തു ജോസഫ് സിനിമകളുടെ മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ താൻ ചെയ്തതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേണ്ടി വന്ന സിനിമയെപ്പറ്റി പറഞ്ഞിരിക്കുകയാണ് അദ്ദേഹം. 2023 ൽ മോഹൻലാലിലെ നായകനാക്കി ഇറക്കിയ നേര് എന്ന ചിത്രത്തെപ്പറ്റിയാണ് സംവിധായകൻ വെളിപ്പെടുത്തിയത്.ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ തന്നെ ചലഞ്ച് ചെയ്ത സിനിമയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഒരു ത്രില്ലർ ചിത്രത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. എന്നാൽ ഈ ചിത്രത്തിൽ ബുദ്ധിമുട്ടിലാക്കിയത് ചില രംഗങ്ങളുടെ ചിത്രീകരണമാണെന്നും അദ്ദേഹം പറഞ്ഞു. നടിയെ ഉപദ്രവിക്കുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നതാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത്. ഇത്തരം സീനുകൾ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന ആഗ്രഹമുണ്ടായതായും ഈ സാഹചര്യത്തിൽ എങ്ങനെ ചിത്രീകരിക്കാമെന്നതുമാണ് തന്നെ കൂടുതൽ ബുദ്ധിമുട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.The post തൻ്റെ കരിയറിൽ ഏറ്റവും പാടുപെട്ട സിനിമയെക്കുറിച്ച് ജീത്തു ജോസഫ്; കാരണങ്ങളിതൊക്കെയാണെന്നും വെളിപ്പെടുത്തൽ appeared first on Kairali News | Kairali News Live.