തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനവാർത്ത ഏറെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടവുമായി ബന്ധപ്പെട്ട് രക്ഷ്പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കിയിട്ടുണ്ടെന്നും പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ ഡോക്ടർമാരേയും വേണ്ടി വന്നാൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.Also read: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് എം വി ഗോവിന്ദൻ മാസ്റ്റർഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംതൃശ്ശൂരിലെ വെടിക്കെട്ട് പുരയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനവാർത്ത ഏറെ നടുക്കുന്നതാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കിയിട്ടുണ്ട്.പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ പങ്കുചേരുന്നു.The post തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവാർത്ത ഏറെ നടുക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.