വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

Wait 5 sec.

തൃശൂര്‍ | മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍. അപകട കാരണം, അനന്തര ഫലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ തൃശൂര്‍ ആര്‍ ഡി ഒയെ ചുമതലപ്പെടുത്തി.സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപറേഷന്‍സ് സെന്ററി (Kerala State Disaster Management Authority-കെ എസ് ഡി എം എ) ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്റര്‍ ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണെന്നും കെ എസ് ഡി എം എ അറിയിച്ചു.ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. തുടര്‍ന്ന് നിരവധി സ്ഫോടനങ്ങളുണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.