ജിദ്ദ: ഹജ്ജ് സീസണോടനുബന്ധിച്ച് സൗദി അറേബ്യ നടപ്പിലാക്കിയവിവിധ യന്ത്രണങ്ങൾ സംബന്ധിച്ച് ബോധവാന്മാരായില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സൗദിയിലെ പ്രവാസികളും സൗദിയിൽ നിലവിലുള്ള വിസിറ്റ് വിസക്കാരും ഉംറക്കാരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ ഓർമ്മിപ്പിക്കുന്നു.1. മക്കയിലേക്കുള്ള പ്രവേശനം: തസ്‌രീഹ് ഉള്ളവർ, മക്ക ഇഖാമ ഉള്ളവർ, ഹജ്ജ് വിസ ഉള്ളവർ എന്നീ മൂന്ന് വിഭാഗക്കാർക്ക് മാത്രമാണ് കഴിഞ്ഞ തിങ്കൾ മുതൽ മക്കയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളത്. 2. മക്കയിൽ നിന്ന് പുറത്ത് പോകേണ്ടവർ : ഏപ്രിൽ 18 ശനിയാഴ്ചയോടെ മക്കയിലുള്ള ഉംറ വിസക്കാർ, വിസിറ്റ് വിസക്കാർ, മറ്റു വിസകളിലുള്ളവർ എല്ലാം മക്കയിൽ നിന്നും മറ്റു പുണ്യ സ്ഥലങ്ങളിൽ നിന്നും പുറത്ത് പോകണം. അതേ സമയം മക്ക ഇഖാമ ഉള്ളവർ, ഹജ്ജ് വിസ ഉള്ളവർ, തസ് രീഹ് ഉള്ളവർ എന്നിവർ ഇതിൽ നിന്ന് ഒഴിവാണ്.3.സൗദി വിടേണ്ടവർ : ഏപ്രിൽ 18 ശനിയാഴ്ച യോട് കൂടെ ഉംറ വിസക്കാർ സൗദിയിൽ നിന്ന് പുറത്ത് പോകണം. വിസിറ്റ് വിസക്കാർ അവരുടെ വിസ കാലാവധി ഉറപ്ല് വരുത്തി സൗദി വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തണം. പല വിസിറ്റ് വിശക്കാരുടെയും വിസ കാലാവധി ഏപ്രിൽ 18 ന് അവസാനിക്കുന്നുണ്ട് എന്നത് പ്രത്യേകം ഓർക്കുക. കാലാവധി കഴിഞ്ഞ് സൗദിയിൽ തുടർന്നാൽ കനത്ത പിഴകൾ നൽകേണ്ടി വരും.നിലവിൽ ടിക്കറ്റ് നിരക്കുകൾ വലിയ തോതിൽ ഉയർന്നിരിക്കുന്നതിനാൽ പെട്ടെന്ന് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തു സൗദി വിടാനുള്ള ഒരുക്കങ്ങൾ നടത്തണമെന്നും അബ്ദുൽ റസാഖ് ഓർമ്മിപ്പിക്കുന്നു.The post സൗദിയിലെ പ്രവാസികളും സന്ദർശകരും ഉംറക്കാരും ഇപ്പോൾ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും appeared first on Arabian Malayali.