രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടാഴ്ചക്കാലത്തോളം ഇന്ത്യയിലെ താപനില ക്രമേണ വർദ്ധിച്ചോണ്ടിരിക്കുമെന്നാണ് വിലയിരുത്തൽ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിലയിലാണ് താപനില. ഏപ്രിൽ പകുതി ഇന്ത്യയിലെ മധ്യകിഴക്കൻ പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ വടക്കുകിഴക്കൻ വടക്കു പടിഞ്ഞാറ് പ്രദേശത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും താപനില 38 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാണ്. കേരളത്തിലും മഹാരാഷ്ട്രയിലും കർണ്ണാടകയിലുമാണ് ഏറ്റവും ഉയർന്ന താപനില റിപ്പോർട്ട് ചെയ്തത്.കേരളത്തിൽ താപനില ഈ 19 വരെ ഏറ്റവും ഉയർന്ന നിലയിൽ തന്നെ തുടരും. ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് യെല്ലോ അലർട്ട് തുടരുംകേരളത്തിലെ പാലക്കാട് ജില്ലയിൽ 15/04/2026 മുതൽ 19/04/2026 വരെ ഉയർന്ന താപനിലയായ 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.The post വേനലിൽ വെന്തുരുകി ഇന്ത്യ; ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് appeared first on Kairali News | Kairali News Live.