മണ്ഡല പുനർനിർണയ ബിൽ ഏകപക്ഷീയതയുടെ പുതിയ രൂപമെന്ന് മുഹമ്മദ് റിയാസ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാൻ പോകുന്ന മണ്ഡല പുനർനിർണയ ബിൽ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് വലിയൊരു ഭീഷണിയാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.സംസ്ഥാനങ്ങളുമായി യാതൊരു ഗൗരവമായ കൂടിയാലോചനയുമില്ലാതെ കേന്ദ്ര സർക്കാർ ഈ ബിൽ മുന്നോട്ട് കൊണ്ടുവരുന്നത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായും. വനിതാ സംവരണ ബില്ലിന്റെ മറവിൽ ഇത്തരമൊരു നിർണായക തീരുമാനം പാസാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.ALSO READ; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല, ഉന്നതതല യോഗം ഇന്ന്2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും ബാധിക്കുന്നതാണ്. ജനസംഖ്യ നിയന്ത്രണത്തിൽ മുന്നിട്ടുനിന്ന കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന തരത്തിലാണ് ഈ നീക്കം. ജനസംഖ്യ നിയന്ത്രണത്തിൽ പിന്നാക്കം നിന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുകയും, നേട്ടം കൈവരിച്ച സംസ്ഥാനങ്ങൾക്ക് കുറവ് വരുത്തുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്.രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കേണ്ട സമയമാണിത്. എല്ലാ സംസ്ഥാനങ്ങളുമായും സമവായത്തിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ ഇത്തരത്തിലുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാവൂ. ഈ അനീതിക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ.The post ‘മണ്ഡല പുനർനിർണ്ണയ ബിൽ ഏകപക്ഷീയതയുടെ രൂപം, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ഭീഷണി’; മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.