‘വനിതാ സംവരണത്തെയും മണ്ഡല പുനർനിർണയത്തെയും കേന്ദ്രസർക്കാർ കൂട്ടിക്കെട്ടുന്നു; കൂടുതൽ സീറ്റുകൾ ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം’: വി ശിവദാസൻ എംപി

Wait 5 sec.

വനിതാ സംവരണത്തെയും മണ്ഡല പുനർനിർണയത്തെയും ബിജെപി സർക്കാർ കൂട്ടിക്കെട്ടുകയാണെന്ന് വി ശിവദാസൻ എംപി. ഇത് ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലെന്നും എംപി പറഞ്ഞു.ജനാധിപത്യ ഇന്ത്യയുടെ താത്പര്യം ഉയർത്തിപ്പിടിക്കുന്നതാവണം മണ്ഡല പുനർനിർണയം. എന്നാൽ തങ്ങൾക്ക് ആളുകളെ വിജയിപ്പിക്കാൻ കഴിയുന്ന സ്ഥലത്ത് കൂടുതൽ സീറ്റുകൾ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രാധിനിധ്യം മാത്രമല്ല അവർ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം രാജ്യത്തെ വിഭവങ്ങളുടെ വിനിയോഗത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംവരണം നടപ്പാക്കാൻ സാധിക്കുന്നത് ആണെന്നും എന്നാൽ ബിജെപി അതിന് തയ്യാറാകുന്നില്ലെന്നും വി ശിവദാസൻ എംപി വ്യക്തമാക്കി.ALSO READ: ‘വനിതാ സംവരണ ബില്ലിലൂടെ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമം, ലക്ഷ്യം ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയുടെ കോളനിയാക്കാനും ലോക്‌സഭയെ അവരുടെ കുത്തകയാക്കാനും’: ഡോ. ജോൺ ബ്രിട്ടാസ് എംപിവനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയ ബില്ലും പാസാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപിയും രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. വനിതാ സംവരണ ബില്ലിലൂടെ ബിജെപിയുടെ സങ്കുചിതമായ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയുടെ കോളനിയാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായും ചൂണ്ടിക്കാട്ടി.The post ‘വനിതാ സംവരണത്തെയും മണ്ഡല പുനർനിർണയത്തെയും കേന്ദ്രസർക്കാർ കൂട്ടിക്കെട്ടുന്നു; കൂടുതൽ സീറ്റുകൾ ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം’: വി ശിവദാസൻ എംപി appeared first on Kairali News | Kairali News Live.