‘വനിതാ സംവരണ ബില്ലിലൂടെ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമം, ലക്ഷ്യം ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയുടെ കോളനിയാക്കാനും ലോക്‌സഭയെ അവരുടെ കുത്തകയാക്കാനും’: ഡോ. ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയ ബില്ലും പാസാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. വനിതാ സംവരണ ബില്ലിലൂടെ ബിജെപിയുടെ സങ്കുചിതമായ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയുടെ കോളനിയാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായും ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.ലോക്‌സഭയെ ബിജെപിയുടെ കുത്തകയാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ദക്ഷിണേന്ത്യയ്ക്ക് ഇതോടെ പ്രാധാന്യം ഇല്ലാതെയാകും. പാർലമെൻ്ററി പ്രാധാന്യവും കുറയും. 850 പേരുള്ള സഭ എങ്ങനെ ക്രിയാത്മകമായി നടക്കുമെന്നും അദ്ദേഹം ചോദിച്ചു.ALSO READ: ‘മണ്ഡല പുനർനിർണ്ണയ ബിൽ ഏകപ​​ക്ഷീയതയുടെ രൂപം, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനും ഭീഷണി’; മുഹമ്മദ് റിയാസ്സങ്കുചിത രാഷ്ട്രീയ അജണ്ട അടിച്ചേൽപ്പിക്കാൻ വനിതാ സംവരണത്തെ ഉപയോഗിക്കുകയാണ്. മുൻകാലങ്ങളിൽ അംഗ സംഖ്യ കൂട്ടാൻ കഴിയാഞ്ഞിട്ടല്ല, ഇതിനെല്ലാം പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അവഗണിക്കപ്പെടുന്നു.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയതിനെ പേരിൽ ശിക്ഷിക്കപ്പെടരുതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ജനസംഖ്യയ്ക്ക് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടിയാൽ ഭാവിയിൽ സ്റ്റേഡിയത്തിൽ വെച്ച് പാർലമെൻ്റ് ചേരുമോ എന്നും അദ്ദേഹം ചോദിച്ചു.അതേസമയം കെസി വേണുഗോപാലിനെ പുകഴ്ത്തിയുള്ള സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ ഡോ. ജോൺ ബ്രിട്ടാസ് എംപി പരിഹസിച്ചു. കെസി വേണുഗോപാൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ തുടരുന്ന വിധിയാകും ജനങ്ങൾ രേഖപ്പെടുത്തിയതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു. മെയ് 4 വരെ ആർക്കും സ്വപ്നം കാണാമെന്നും അദ്ദേഹം പറഞ്ഞു.ALSO READ: മണ്ഡല പുനർനിർണയ ബിൽ: തമിഴ്‌നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധംകെ സുധാകരന് ചില കാര്യങ്ങളിൽ കണക്ക് ചോദിക്കാനും തീർക്കാനും ഉണ്ടാകും. അതുകൊണ്ടാണ് അദ്ദേഹം കളം നിറഞ്ഞ് ആടുന്നത്. കെസി വേണുഗോപാലിന് ആവാമെങ്കിൽ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാൻ ഉള്ള നീക്കം. കോൺഗ്രസിന് താങ്ങും തണലുമായി കെസി വേണുഗോപാൽ ദില്ലിയിൽ പ്രവർത്തിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പരിഹസിച്ചു.The post ‘വനിതാ സംവരണ ബില്ലിലൂടെ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമം, ലക്ഷ്യം ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയുടെ കോളനിയാക്കാനും ലോക്‌സഭയെ അവരുടെ കുത്തകയാക്കാനും’: ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.