“ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് “; കോൺ​ഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ പരോക്ഷ വിമർശനവുമായി സി ആർ മഹേഷ് എംഎൽഎ

Wait 5 sec.

നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച തുടങ്ങിയതാണ്. വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണു​ഗോപാൽ എന്നിങ്ങനെ മുഖ്യമന്ത്രി കുപ്പായവും തയ്ച്ചുവെച്ച് കാത്തിരിക്കുന്നവരുടെ നീണ്ട നിരതന്നെയുണ്ട്. യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകളൊന്നും നടക്കുന്നില്ലെന്നും തങ്ങൾ ഒറ്റക്കെട്ടാണെന്നും ഒരുവശത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ മറുവശത്ത് മറ്റുള്ളവർ തങ്ങളുടെ മുഖ്യമന്ത്രി മോഹം തുറന്നുപറഞ്ഞതും കേരളം കണ്ടു.ALSO READ: ‘വനിതാ സംവരണ ബില്ലിലൂടെ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമം, ലക്ഷ്യം ദക്ഷിണേന്ത്യയെ ഉത്തരേന്ത്യയുടെ കോളനിയാക്കാനും ലോക്‌സഭയെ അവരുടെ കുത്തകയാക്കാനും’: ഡോ. ജോൺ ബ്രിട്ടാസ് എംപിഇപ്പോഴിതാ മുഖ്യമന്ത്രി ചർച്ചയ്ക്ക് എതിരെ പരോക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവും എംഎൽഎയുമായ സി ആർ മഹേഷ് രം​ഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് സി ആർ മഹേഷ് എംഎൽഎയുടെ വിമർശനം. “ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് ” എന്ന് പണ്ട് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആവാതെ ഇരിക്കട്ടെ എന്ന് പ്രത്യാശിക്കാം, കോൺ​ഗ്രസ് നേതാവ് കുറിച്ചു. കോൺഗ്രസിനകത്തെ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള തർക്കത്തിലാണ് പ്രതികരണം.The post “ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് “; കോൺ​ഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ പരോക്ഷ വിമർശനവുമായി സി ആർ മഹേഷ് എംഎൽഎ appeared first on Kairali News | Kairali News Live.