സ്വപ്‌നജീവിതത്തിൻ്റെ 19 വർഷങ്ങൾ; വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും

Wait 5 sec.

കാലങ്ങൾ എത്ര പിന്നിട്ടാലും സ്ത്രീ സൗന്ദര്യത്തെപ്പറ്റി പറയുമ്പോൾ ആദ്യം മനസിലേക്കെത്തുന്ന പേരാണ് ഐശ്വര്യ റായി. ബോളിവുഡ് അഭിനേതാവ് എന്ന നിലയിൽ സജീവമല്ലെങ്കിലും കാൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ ഇപ്പോഴും സൗന്ദര്യത്തിന്റെ പ്രതീകമായി തിളങ്ങാറുള്ള താരമാണ് ഐശ്വര്യ. ഐശ്വര്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും വലിയ താൽപര്യമാണ്. ‘ബിഗ് ബി’ എന്നറിയപ്പെടുന്ന ബോളിവുഡിലെ സൂപ്പർതാരം അമിതാഭ് ബച്ചന്റെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യ ഇപ്പോൾ വിവാഹജീവിതത്തിൽ നീണ്ട 19 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇതിനു പിന്നാലെ 19ാം വിവാഹവാർഷികത്തിന്റെ ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഐശ്വര്യ തന്റെ പ്രിയപ്പെട്ട ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യയ്ക്കും ഒപ്പമുള്ള സെൽഫി പങ്കുവെച്ചത്.നിറചിരിയോടെ ബൊക്കെയുമായി അഭിഷേകിനും ആരാധ്യയ്ക്കും ഒപ്പം നിൽക്കുന്ന ഐശ്യര്യയെ ചിത്രങ്ങളിൽ കാണാം. വിവാഹവാർഷികാഘോഷ ചിത്രങ്ങൾ ഐശ്വര്യ പുറത്തുവിട്ടതിനു പിന്നാലെ ലക്ഷക്കണക്കിനു ആരാധകരാണ് താരത്തിനു ആശംസ അറിയിച്ച് രംഗത്തുവന്നത്. ഐശ്വര്യയോട് പ്രണയാഭ്യർഥന നടത്തിയതിനെപ്പറ്റി ഹോളിവുഡ് നടിയായ ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ അഭിഷേക് വെളിപ്പെടുത്തിയിരുന്നു. ‘ഗുരു’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ന്യൂയോർക്കിലായിരുന്ന സമയത്താണ് ഐശ്വര്യയെ വിവാഹം കഴിക്കണമെന്ന തോന്നൽ തന്റെ മനസിലേക്ക് വന്നതെന്ന് അഭിഷേക് പറയുന്നു. ഇതോടെ ചിത്രത്തിലെ നായിക കൂടിയായിരുന്ന ഐശ്വര്യയെ താൻ താമസിക്കുന്ന ഹോട്ടലിന്റെ ബാൽക്കണിയിലേക്ക് കൊണ്ടുവന്ന് വിവാഹ അഭ്യർഥ്യന നടത്തുകയായിരുന്നവെന്നും അഭിഷേക് അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.Also read: തൻ്റെ കരിയറിൽ ഏറ്റവും പാടുപെട്ട സിനിമയെക്കുറിച്ച് ജീത്തു ജോസഫ്; കാരണങ്ങളിതൊക്കെയാണെന്നും വെളിപ്പെടുത്തൽ2007 ഏപ്രിൽ 20നാണ് ഇരുവരും വിവാഹിതരായത്. രാജ്യശ്രദ്ധ പിടിച്ചുപറ്റിയ വിവാഹത്തിൽ സെലിബ്രിറ്റികളടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്. നാലുവർഷങ്ങൾക്കുശേഷം 2011 നവംബർ 16ന് ഇരുവർക്കും കൂട്ടായി മകൾ ആരാധ്യയും പിറന്നു. പൊതുവേദികളിൽ അമ്മ ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യയും എത്താറുണ്ട്. ഐശ്വര്യയെപ്പോലെ തന്നെ ആരാധ്യയുടെ വിശേഷങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.The post സ്വപ്‌നജീവിതത്തിൻ്റെ 19 വർഷങ്ങൾ; വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും appeared first on Kairali News | Kairali News Live.