തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Wait 5 sec.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടത്തിൽ പരുക്കേറ്റവർക്കു 50,000 രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.പ്രധാനമന്ത്രിയെ കൂടാതെ പ്രസിഡന്റ് ദ്രൗപതി മുർമുവും , വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണനും, ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രാഷ്ട്രപതി തന്റെ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.Also Read: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി; അഞ്ചു പേരുടെ നില ഗുരുതരം “തൃശ്ശൂരിലെ ഒരു പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്ത ദുഃഖകരമാണ്. എന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” എന്ന് പ്രസിഡന്റ് സമൂഹമാധ്യമത്തിൽ കുറിച്ചു.അപകടത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും, ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും ഉപരാഷ്ട്രപതി പറഞ്ഞു.The post തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ appeared first on Kairali News | Kairali News Live.