ബി പി സി എല്ലിൽ 250 ഒഴിവുകൾ

Wait 5 sec.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി പി സി എൽ) എൻട്രി ലെവൽ തസ്തികകളിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തിപരിചയമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.ജൂനിയർ എക്‌സിക്യുട്ടീവ് (എൻജിനീയറിംഗ്): ഒഴിവ്- 175, ശമ്പളം: 30,000-1,20,000 രൂപ.യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/സിവിൽ/കെമിക്കൽ വിഷയങ്ങളിലുള്ള എൻജിനീയറിംഗ് ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 32 വയസ്സ് കവിയരുത്. ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്): ഒഴിവ്- 25, ശമ്പളം: 30,000-1,20,000 രൂപ.യോഗ്യത: ബിരുദവും ഇന്റർ സി എ/ഇന്റർ സി എം എയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30-35 വയസ്സ്. ജൂനിയർ എക്‌സിക്യുട്ടീവ് (വേസൈഡ് അമീനറ്റീസ്): ഒഴിവ്- പത്ത്, ശമ്പളം: 30,000-1,20,000 രൂപ.യോഗ്യത: ബി കോം/ബി ബി എ/ബി എസ്‌സി/ബി എം എസ്/ബി എച്ച് എം, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 32 വയസ്സ് കവിയരുത്. സെക്രട്ടറി: ഒഴിവ്- എട്ട്, ശമ്പളം: 30,000-1,20,000 രൂപ. യോഗ്യത: പത്താംക്ലാസ്സും പ്ലസ് ടുവിനും ശേഷമുള്ള ത്രിവത്സര ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 32 വയസ്സ് കവിയരുത്. (ക്വാളിറ്റി അഷ്വറൻസ്): ഒഴിവ്-അസ്സോസിയേറ്റ് എക്‌സിക്യൂട്ടീവ് 30, ശമ്പളം: 40,000-1,40,000 രൂപ.യോഗ്യത: എം എസ്‌സി കെമിസ്ട്രിയും ഓർഗാനിക്/ഫിസിക്കൽ/ഇനോർഗാനിക്/അനലിറ്റിക്കൽ കെമിസ്ട്രിയിൽസ്‌പെഷ്യലൈസേഷനും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 കവിയരുത്. അസ്സോസിയേറ്റ് എക്‌സിക്യുട്ടീവ് (ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ലിമെന്റേഷൻ): ഒഴിവ്- രണ്ട്, ശമ്പളം: 40,000-1,40,000 രൂപ.യോഗ്യത: ഹിന്ദിയിൽ ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 35 വയസ്സ് കവിയരുത്.തിരഞ്ഞെടുപ്പ്എഴുത്തുപരീക്ഷ, കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, അഭിമുഖം എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്.അപേക്ഷഭാരത് പെട്രോളിയം കോർപറേഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ബന്ധപ്പെട്ട രേഖകൾ, 2026 ഏപ്രിലിനുശേഷം എടുത്ത കളർ പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പിന്റെ സ്‌കാൻ ചെയ്ത പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 17. കൂടുതൽ വിവരങ്ങൾക്ക് www bharatpetroleum.in