തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.അഞ്ചു പേരുടെ നില ഗുരുതരമാണ്. ദുരന്തത്തിന്റെ പിന്നിലെ കാരണങ്ങളെ പറ്റി അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഉത്തരവ് നൽകി. ആർഡിഓയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. ഇതിനിടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സഹായങ്ങൾക്കായി ദുരന്ത നിവാരണ വകുപ്പ് 50 ലക്ഷം രൂപ പ്രഖ്യാപിച്ചു.എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. സ്ഫോടനങ്ങൾ തുടരുന്നത് അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ തീയണയ്ക്കുന്നതിനു റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ പറഞ്ഞു. റോബോട്ടുകൾ എറണാകുളത്തു നിന്നും ഉടൻ എത്തുമെന്നാണ് വിവരം.കൂടാതെ പരുക്കേറ്റവരെ കണ്ടെത്താൻ പോലീസിന്റെ സഹായത്തോടെ ഡ്രോണുകൾ അയച്ചതായും അദ്ദേഹം പറഞ്ഞു.Also Read: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് എം വി ഗോവിന്ദൻ മാസ്റ്റർഇന്ന് ഉച്ചയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം ഉണ്ടായത്. വെടിക്കോപ്പുകളും മറ്റും സൂക്ഷിച്ചിരുന്ന അഞ്ചു വെടിപ്പുരകളും സ്‌ഫോടനത്തിൽ നശിച്ചു. പാടത്തിനു നടുവിലുള്ള രണ്ടര ഏക്കറോളം വരുന്ന പറമ്പിൽ ആണ് അപകടം ഉണ്ടായത് എന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ആയിട്ടുണ്ട്.The post തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി; അഞ്ചു പേരുടെ നില ഗുരുതരം appeared first on Kairali News | Kairali News Live.