ഏറ്റവും ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങളിലൊന്നാണ് മൽസ്യം. പ്രോട്ടീൻ, ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നീ പോഷകങ്ങൾ മൽസ്യത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ ചെറുക്കുന്നതിലും മൽസ്യത്തിന് വലിയ പങ്കുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മൽസ്യം ഉപയോഗിക്കുന്നത് തീരദേശ രാഷ്ട്രങ്ങളും ദ്വീപ് രാഷ്ട്രങ്ങളുമാണ്. ഓരോ വർഷം കഴിയുന്തോറും ലോകത്ത് മൽസ്യം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.ലോകത്തിലെ ഏറ്റവും വലിയ മത്സ്യ ഉപഭോക്തൃ രാജ്യം ഏത്?ലോകത്തിലെ ഏറ്റവും വലിയ മത്സ്യ ഉപഭോക്താവ് ചൈനയാണ്. വലിയ ജനസംഖ്യയും, പരമ്പരാഗതമായുള്ള സമുദ്രവിഭവ താൽപര്യവുമാണ് ചൈനാക്കാരെ ഇക്കാര്യത്തിൽ ഒന്നാമതെത്തിച്ചത്. മൽസ്യബന്ധനത്തിനും സമുദ്രോൽപന്ന സംസ്ക്കരണത്തിനും വലിയ പ്രാധാന്യമാണ് ചൈന നൽകുന്നത്.ചൈനയ്ക്ക് പിന്നിൽ ആരൊക്കെ?ചൈന മാത്രമല്ല, മൽസ്യത്തിന് തീൻമേശകളിൽ വലിയ പ്രാധാന്യം നൽകുന്ന നിരവധി രാജ്യങ്ങളുണ്ട്. ചൈന കഴിഞ്ഞാൽ ജപ്പാൻ, ഇന്തോനേഷ്യ, ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ മൽസ്യം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളത്. ഈ രാജ്യങ്ങൾക്ക് വളരെ ദൈർഘ്യമേറിയ തീരപ്രദേശങ്ങളും ശക്തമായ മത്സ്യബന്ധന പാരമ്പര്യവുമുണ്ട്. ലോകത്ത് ഏറ്റവുമധികം മൽസ്യഭക്ഷണം ഉപയോഗിക്കുന്നതിൽ നാലാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.ജനസംഖ്യാനുപാതികമായി ഒന്നാമത് ഐസ് ലൻഡ്പെർ ക്യാപിറ്റ കണക്ക് പ്രകാരം 2026ൽ ഏറ്റവുമധികം മൽസ്യം ഉപയോഗിക്കുന്ന രാജ്യം ഐസ് ലൻഡ് ആണ്. അവിടെ ഒരാൾ ശരാശരി 83 കിലോ മൽസ്യമാണ് ഒരു വർഷം ഭക്ഷിക്കുന്നത്. രണ്ടാമത് മാലിദ്വീപ് ആണ്. ഇവിടെ ഒരാളുടെ മൽസ്യം ഉപഭോഗം 80 കിലോയാണ്. മൂന്നാമതുള്ള കിർബാത്തിയിൽ 72 കിലോയും നാലാമതുള്ള ഹോങ്കോങിൽ 69 കിലോയും അഞ്ചാമതുള്ള മക്കാവുവിൽ 61 കിലോയുമാണ് ശരാശരി ഒരാളുടെ മൽസ്യ ഉപഭോഗം. ഈ കണക്കിൽ ഇന്ത്യയുടെ സ്ഥാനം 130 ആണ്. ഇന്ത്യയിലെ ശരാശരി ഒരാളുടെ മൽസ്യ ഉപഭോഗം 10 കിലോയിൽ താഴെയാണ്.മൽസ്യം കഴിച്ചാൽ എന്ത് ഗുണം?മത്സ്യത്തിൽ പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. സ്ഥിരമായി മത്സ്യം കഴിക്കുന്നത് ഹൃദയാരോഗ്യത്തെയും തലച്ചോറിന്റെ പ്രവർത്തനത്തിനും ഏറെ ഗുണകരമാണ്. ആഴ്ചയിൽ പല തവണ മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് പല ആരോഗ്യ വിദഗ്ധരും ലോകാരോഗ്യസംഘടനയും ശുപാർശ ചെയ്യുന്നു.Also Read- ഉച്ചയ്ക്ക് ചൂട് ചോറിനൊപ്പം മത്തി മപ്പാസ് ആയാലോ ? റെസിപ്പി ഇതാFAQമൽസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമോ?വിവിധ പഠനങ്ങൾ പ്രകാരം മൽസ്യത്തിൽ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളും കൊളസ്ട്രോളിലെ ട്രൈഗ്ലിസറൈഡ് ഘടകവും കുറച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.മൽസ്യത്തിൽ എന്തൊക്കെ പോഷകം അടങ്ങിയിട്ടുണ്ട്?മത്സ്യത്തിൽ വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, സെലിനിയം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ അയഡിൻ, കാൽസ്യം, ഒമേഗ ത്രീ ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവയും വിവിധ തരം മൽസ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.മൽസ്യം കഴിച്ചാൽ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുമോ?മൽസ്യത്തിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ (ഡിഎച്ച്എ, ഇപിഎ) കുട്ടികളിൽ തലച്ചോറിന്റെ വികാസത്തിനും മുതിർന്നവരിൽ വൈജ്ഞാനിക ആരോഗ്യത്തിനും സഹായകരമാണ്. ഓർമശക്തി വർദ്ധിപ്പിക്കുകയും മറവിരോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഡിമെൻഷ്യ പോലെയുള്ള അസുഖങ്ങളുടെ സാധ്യതയും കുറവായിരിക്കും.ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മൽസ്യങ്ങൾ ഏതൊക്കെ?ലോകത്ത് ഏറ്റവുമധികം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മൽസ്യം സാൽമൺ ആണ്. പ്രധാനമായും അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളിലാണ് സാൽമൺ കാണപ്പെടുന്നത്. ഇതുകൂടാതെ അയല, മത്തി, ചൂര, കേര തുടങ്ങിയ മൽസ്യങ്ങളിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.ഏറ്റവുമധികം പ്രോട്ടീൻ അടങ്ങിയിട്ടുള്ള മൽസ്യങ്ങൾ ഏതൊക്കെ?കേര ചൂര, തിലോപ്പിയ, സാൽമൺ, നെത്തോലി തുടങ്ങിയ മൽസ്യങ്ങളിലാണ് ഉയർന്ന അളവിലുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ളത്.The post ലോകത്ത് ഏറ്റവുമധികം മൽസ്യം ഭക്ഷിക്കുന്നവരുള്ള രാജ്യമേത്? ഇന്ത്യയുടെ സ്ഥാനം എത്ര? appeared first on Kairali News | Kairali News Live.